മുംബൈ∙ യുവ ഇന്ത്യൻ താരം ഋഷഭ് പന്തിനെ താനുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നു മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ‘‘ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഒരു താരവും എന്നെപ്പോലെ ബാറ്റു ചെയ്യുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. എന്നാൽ അങ്ങനെ ചിന്തിച്ചുനോക്കുമ്പോൾ എന്റെ ബാറ്റിങ് രീതിയുമായി കുറച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ യുവ ഇന്ത്യൻ താരം ഋഷഭ് പന്തിനെ താനുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നു മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ‘‘ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഒരു താരവും എന്നെപ്പോലെ ബാറ്റു ചെയ്യുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. എന്നാൽ അങ്ങനെ ചിന്തിച്ചുനോക്കുമ്പോൾ എന്റെ ബാറ്റിങ് രീതിയുമായി കുറച്ച് സാമ്യം ഉള്ളതെന്നു തോന്നിയത് രണ്ടു പേരെയാണ്. പൃഥ്വി ഷായും ഋഷഭ് പന്തും. ടെസ്റ്റ് ക്രിക്കറ്റിൽ ഋഷഭ് പന്ത് കുറച്ചുകൂടി ഞാനുമായി സാമ്യമുണ്ട്. എന്നാല്‍ പന്ത് 90–100 റൺസുകൊണ്ട് തൃപ്തിപ്പെടുന്ന താരമാണ്.’’– ഒരു സ്പോർട്സ് മാധ്യമത്തോടു സേവാഗ് പറഞ്ഞു.

‘‘ഞാൻ 200, 250, 300 റൺസൊക്കെ സ്കോർ ചെയ്തിട്ടുണ്ട്. ഋഷഭ് പന്ത് അങ്ങനെയൊക്കെ കളിച്ചാൽ ആരാധകര്‍ക്ക് അതു കൂടുതൽ ആസ്വദിക്കാൻ സാധിക്കും. ബൗണ്ടറികളിലൂടെ കൂടുതൽ റൺ നേടുകയെന്ന ചിന്ത എനിക്കു ലഭിച്ചത് െടന്നിസ് ബോൾ ക്രിക്കറ്റിലൂടെയാണ്. രാജ്യാന്തര ക്രിക്കറ്റിലും ഈ മനോഭാവത്തോടെയാണു കളിക്കാൻ ഇറങ്ങിയിരുന്നത്. സെഞ്ചറിയൊക്കെ അടിക്കാൻ എത്ര ബൗണ്ടറികൾ വേണമെന്ന് ഞാൻ കൂട്ടിനോക്കാറുണ്ട്.’’

ADVERTISEMENT

‘‘ഇപ്പോൾ ഞാൻ 90 റൺസുമായി നിൽക്കുമ്പോൾ സെഞ്ചറിക്ക് എനിക്കു വേണ്ടത് 10 റൺസാണ്. അത് നേടാൻ 10 പന്തുകൾ വേണ്ടിവന്നാൽ എതിരാളിക്ക് എന്നെ പുറത്താക്കാൻ 10 പന്തുകൾ കൂടി ലഭിക്കും. അതുകൊണ്ടാണു ഞാൻ ബൗണ്ടറികൾക്കു ശ്രമിക്കുന്നത്.’’– സേവാഗ് പറഞ്ഞു. ഇന്ത്യയ്ക്കായി രണ്ടു തവണ ട്രിപ്പിൾ സെഞ്ചറി നേടിയിട്ടുള്ള താരമാണ് വിരേന്ദർ സേവാഗ്. ഒരുവട്ടം 293 റൺസെടുത്തും താരം പുറത്തായിട്ടുണ്ട്.

English Summary: Virender Sehwag rubbishes Rishabh Pant comparisons