ഓക്‌ലൻഡ്∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ പന്ത് വിക്കറ്റിൽ കൊണ്ടിട്ടും പുറത്താകാതെ രക്ഷപെട്ട് ന്യൂസീലൻഡ് താരം ഫിൻ അലൻ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കിവീസ് ബാറ്റിങ്ങിനിടെ പേസർ കസുൻ രജിതയെറിഞ്ഞ പന്ത് ഓഫ് സ്റ്റംപിൽ തഴുകിയാണു പോയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലൻഡ്∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ പന്ത് വിക്കറ്റിൽ കൊണ്ടിട്ടും പുറത്താകാതെ രക്ഷപെട്ട് ന്യൂസീലൻഡ് താരം ഫിൻ അലൻ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കിവീസ് ബാറ്റിങ്ങിനിടെ പേസർ കസുൻ രജിതയെറിഞ്ഞ പന്ത് ഓഫ് സ്റ്റംപിൽ തഴുകിയാണു പോയത്. എന്നാൽ ബെയ്ൽസ് ഇളകിയില്ല. ആദ്യം ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപെട്ടില്ലെങ്കിലും റീപ്ലേയിൽ പന്ത് സ്റ്റംപിൽ ഇടിക്കുന്നതും സ്റ്റംപ് ചെറുതായി അനങ്ങുന്നതും വ്യക്തമാണ്. ഫിൻ അലൻ ഒൻപതു റൺസെടുത്തു നിൽക്കുമ്പോഴാണു സംഭവം.

മത്സരത്തിൽ അർധ സെഞ്ചറി നേടിയ ശേഷമാണു ഫിൻ അലൻ മടങ്ങിയത്. 49 പന്തുകൾ നേരിട്ട താരം 51 റണ്‍സെടുത്തു. ന്യൂസീലൻഡിന്റെ ടോപ് സ്കോററും ഫിൻ അലനാണ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 49.3 ഓവറിൽ കിവീസ് നേടിയത് 274 റൺസ്.

ADVERTISEMENT

ന്യൂസീലന്‍ഡിനായി ഡാരിൽ മിച്ചൽ (58 പന്തിൽ 47), ഗ്ലെൻ ഫിലിപ്സ് (42 പന്തിൽ 39), രചിൻ രവീന്ദ്ര (52 പന്തിൽ 49) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 19.5 ഓവറിൽ 76 റൺസിനു പുറത്തായി. 25 പന്തിൽ 18 റൺസെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ന്യൂസീലന്‍ഡിന്റെ വിജയം 198 റൺസിന്. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച ക്രൈസ്റ്റ്ചർച്ചിൽ നടക്കും.

English Summary: Ball Hits Stumps In Full Speed, Kiwi Batter Still Survives