ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നില്‍ക്കെ സർപ്രൈസ് നീക്കവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. പേസ് ബോളര്‍ സന്ദീപ് ശർമയെ രാജസ്ഥാൻ ടീമിന്റെ ഭാഗമാക്കിയെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജസ്ഥാൻ ടീമിന്റെ പരിശീലന ചിത്രങ്ങളിൽ സന്ദീപ് ശർമയുമുണ്ട്. അതേസമയം താരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നില്‍ക്കെ സർപ്രൈസ് നീക്കവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. പേസ് ബോളര്‍ സന്ദീപ് ശർമയെ രാജസ്ഥാൻ ടീമിന്റെ ഭാഗമാക്കിയെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജസ്ഥാൻ ടീമിന്റെ പരിശീലന ചിത്രങ്ങളിൽ സന്ദീപ് ശർമയുമുണ്ട്. അതേസമയം താരത്തെ ഔദ്യോഗികമായി രാജസ്ഥാൻ അവതരിപ്പിച്ചിട്ടുമില്ല.

പരുക്കേറ്റ യുവപേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഈ സീസൺ നഷ്ടമാകും. പ്രസിദ്ധിനു പകരക്കാരനായാണ് സന്ദീപിനെ രാജസ്ഥാൻ ടീമിലെത്തിച്ചതെന്നാണു വിവരം. ജസ്പ്രീത് ബുമ്രയ്ക്കു പകക്കാരനായി സന്ദീപ് ശര്‍മയെ ടീമിലെടുക്കാൻ മുംബൈ ഇന്ത്യൻസ് ശ്രമിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്ന സന്ദീപിനെ കൊച്ചിയിൽ നടന്ന ഐപിഎൽ മിനി ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല.

ADVERTISEMENT

തുടർന്ന് ഐപിഎൽ കളിക്കാനാകാത്തതിലെ സങ്കടം സന്ദീപ് പരസ്യമാക്കിയിരുന്നു. അൺസോൾഡ് ആയപ്പോൾ ഞെട്ടലും നിരാശയുമായിപ്പോയെന്നാണ് സന്ദീപ് അന്നുപ്രതികരിച്ചത്. ‘‘എന്തു കൊണ്ടാണ് ആരും എന്നെ വാങ്ങാത്തതെന്നു മനസ്സിലായില്ല. ഞാൻ ഏതു ടീമിനു വേണ്ടി കളിച്ചപ്പോഴും മികച്ച പ്രകടനങ്ങളാണു നടത്തിയിട്ടുള്ളത്. എനിക്കു വേണ്ടി ഏതെങ്കിലും ടീം ബിഡ് ചെയ്യുമെന്നു ശരിക്കും കരുതിയിരുന്നു.’’– സന്ദീപ് ശർമ പ്രതികരിച്ചു.

ഐപിഎല്ലിൽ പവർ പ്ലേ ഓവറുകളിൽ സ്ഥിരമായി വിക്കറ്റു വീഴ്ത്തുന്ന താരമാണ് സന്ദീപ് ശർമ. ഐപിഎൽ ലേലത്തിൽ 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാൽ ലേലത്തിൽ പങ്കെടുത്ത പത്ത് ഫ്രാഞ്ചൈസികൾക്കും താരത്തെ വാങ്ങാൻ താൽപര്യമുണ്ടായിരുന്നില്ല. 29 വയസ്സുകാരനായ സന്ദീപ് ശർമ പഞ്ചാബിൽനിന്നുള്ള താരമാണ്. ഇന്ത്യയ്ക്കായി രണ്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Sandeep Sharma joins Rajasthan Royals camp in Jaipur ahead of IPL