പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ ആകെ നടന്നത് 22 മത്സരങ്ങൾ. ഫൈനലിലുൾപ്പെടെ 15 മത്സരങ്ങളിലും പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത് ഓൾറൗണ്ടർമാർ. ടൂർണമെന്റിലെ ഏറ്റവും മികച്ച 10 താരങ്ങളുടെ പട്ടികയിൽ എട്ടും ഇവർ തന്നെ. വനിതാ പ്രിമിയർ ലീഗ് ഓൾറൗണ്ടർമാരുടേതായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. ഓൾറൗണ്ടർമാരിൽ തന്നെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് താരങ്ങൾ തിളങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. ഹർലീൻ ഡിയോൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ ആകെ നടന്നത് 22 മത്സരങ്ങൾ. ഫൈനലിലുൾപ്പെടെ 15 മത്സരങ്ങളിലും പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത് ഓൾറൗണ്ടർമാർ. ടൂർണമെന്റിലെ ഏറ്റവും മികച്ച 10 താരങ്ങളുടെ പട്ടികയിൽ എട്ടും ഇവർ തന്നെ. വനിതാ പ്രിമിയർ ലീഗ് ഓൾറൗണ്ടർമാരുടേതായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. ഓൾറൗണ്ടർമാരിൽ തന്നെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് താരങ്ങൾ തിളങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. ഹർലീൻ ഡിയോൾ, ദീപ്തി ശർമ, പൂജ വസ്ത്രകാർ തുടങ്ങിയ ഇന്ത്യൻ ഓൾറൗണ്ടർമാർക്കു അത്ര മികച്ച സീസണായിരുന്നില്ല ഇത്. ടൂർണമെന്റിലെ ടോപ് ഓൾറൗണ്ടർമാർ ഇവർ..

∙ ഹെയ്‌ലി മാത്യൂസ് (മുംബൈ ഇന്ത്യൻസ്)

ADVERTISEMENT

മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കു വഹിച്ച ഹെയ്‌ലി മാത്യൂസാണ് ടൂർണമെന്റിലെ താരം. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ് ലഭിച്ച ഹെയ്‌ലി റൺവേട്ടക്കാരിൽ 5–ാം സ്ഥാനത്താണ്.

രാജ്യം: വെസ്റ്റിൻഡ‍ീസ്

മത്സരം: 10

റൺസ്: 271

ADVERTISEMENT

സ്ട്രൈക്ക് റേറ്റ്: 126.04

ഉയർന്ന സ്കോർ: 77*

വിക്കറ്റ്: 16

ഇക്കോണമി: 5.94

ADVERTISEMENT

3 വിക്കറ്റ്/ 5 വിക്കറ്റ് നേട്ടം: 4/0

പ്രതിഫലം: 40 ലക്ഷം രൂപ

∙ അമേലിയ കെർ (മുംബൈ ഇന്ത്യൻസ്)

വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതാണ് അമേലിയ കെർ. ഫൈനലിലുൾപ്പെടെ നിർണായക ഘട്ടങ്ങളിൽ മധ്യനിരയിൽ അമേലിയ നടത്തിയ ബാറ്റിങ് പ്രകടനമാണ് മുംബൈയെ പലവട്ടം ജയത്തിലെത്തിച്ചത്.

രാജ്യം: ന്യൂസീലൻഡ്

മത്സരം: 10

റൺസ്: 149

സ്ട്രൈക്ക് റേറ്റ്: 133.03

ഉയർന്ന സ്കോർ: 45*

വിക്കറ്റ്: 15

ഇക്കോണമി: 6.45

3 വിക്കറ്റ്/5 വിക്കറ്റ് നേട്ടം: 1/0

പ്രതിഫലം: ഒരു കോടി രൂപ

∙ എലീസ് പെറി (റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ)

8 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ബാംഗ്ലൂർ ജയിച്ചതെങ്കിലും ടൂർണമെന്റിലെ മികച്ച താരങ്ങളുടെ പട്ടികയിൽ 8–ാം സ്ഥാനത്തുണ്ട് എലീസ് പെറി. ടോപ് സ്കോറർമാരിൽ 7–ാം സ്ഥാനത്തും. 

രാജ്യം: ഓസ്ട്രേലിയ

മത്സരം: 8

റൺസ്: 253

സ്ട്രൈക് റേറ്റ്: 123.4

ഉയർന്ന സ്കോർ: 67*

വിക്കറ്റ്: 4

ഇക്കോണമി: 8.31

3 വിക്കറ്റ്/5 വിക്കറ്റ് നേട്ടം: 1/0

പ്രതിഫലം: 1.70 കോടി രൂപ

∙ നാറ്റ് സിവർ (മുംബൈ ഇന്ത്യൻസ്)

പ്ലേഓഫിലും ഫൈനലിലും പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയാണ് നാറ്റ് സിവർ ആദ്യ സീസൺ അവസാനിപ്പിച്ചത്. ടോപ് സ്കോറർമാരുടെ പട്ടികയിൽ 2–ാം സ്ഥാനത്തുള്ള സിവർ വിക്കറ്റ് നേട്ടക്കാരിൽ എട്ടാമതുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി സിവറിന്റെ പേരിലാണ് (66.40).

രാജ്യം: ഇംഗ്ലണ്ട്

മത്സരം: 10

റൺസ്: 332

സ്ട്രൈക്ക് റേറ്റ്: 140.08

ഉയർന്ന സ്കോർ: 72*

വിക്കറ്റ്: 10

ഇക്കോണമി: 7.12

3 വിക്കറ്റ്/5 വിക്കറ്റ് നേട്ടം: 1/0

പ്രതിഫലം: 

3.20 കോടി രൂപ

∙ മരിസെയ്ൻ കാപ്പ് (ഡൽഹി ക്യാപിറ്റൽസ്)

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ താരമാണ് മരിസെയ്ൻ കാപ്പ് (121 പന്തുകൾ). വിക്കറ്റ് നേട്ടക്കാരിൽ പത്താമതാണ്. ബാറ്റിങ്ങിൽ 14–ാം സ്ഥാനത്തും. ഇക്കോണമി ബോളിങ്ങിലൂടെ ഡൽഹിയുടെ വിജയങ്ങളിൽ പ്രധാന പങ്ക് വഹിച്ചു.

രാജ്യം: ദക്ഷിണാഫ്രിക്ക

മത്സരം: 9

റൺസ്: 177

സ്ട്രൈക്ക് റേറ്റ്: 121.23

ഉയർന്ന സ്കോർ: 39*

വിക്കറ്റ്: 9

ഇക്കോണമി: 5.72

3 വിക്കറ്റ്/5 വിക്കറ്റ് നേട്ടം: 0/1

പ്രതിഫലം: 

1.5 കോടി രൂപ

∙ താലിയ മഗ്രോ (യുപി വാരിയേഴ്സ്)

ടോപ് സ്കോറർമാരുടെ പട്ടികയിൽ മൂന്നാതാണ് താലിയ മഗ്രോ. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചറി നേടിയതും താലിയയാണ്. 9 മത്സരങ്ങൾ കളിച്ചതിൽ നാലിലും താലിയ 50നു മുകളിൽ റൺസ് നേടി.

രാജ്യം: ഓസ്ട്രേലിയ

മത്സരം: 9

റൺസ്: 302

സ്ട്രൈക്ക് റേറ്റ്: 158.11

ഉയർന്ന സ്കോർ: 90*

വിക്കറ്റ്: 2 (3 ഇന്നിങ്സ്)

ഇക്കോണമി: 12.33

3 വിക്കറ്റ്/5 വിക്കറ്റ് നേട്ടം: 0/0

പ്രതിഫലം: 1.4 കോടി രൂപ 

English Summary : Womens Premier League Cricket team analysis