അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ആവേശത്തിലാക്കി ചെന്നൈ ക്യപ്റ്റൻ എം.എസ്. ധോണിയുടെ സിക്സ്. ധോണിയുടെ സിക്സ് ഗാലറിയിലുന്ന ആരാധകർ ആഘോഷമാക്കി മാറ്റി. 41 വയസ്സുകാരനായ ധോണി ഗുജറാത്തിനെതിരായ മത്സരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ആവേശത്തിലാക്കി ചെന്നൈ ക്യപ്റ്റൻ എം.എസ്. ധോണിയുടെ സിക്സ്. ധോണിയുടെ സിക്സ് ഗാലറിയിലുന്ന ആരാധകർ ആഘോഷമാക്കി മാറ്റി. 41 വയസ്സുകാരനായ ധോണി ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലാണു ബാറ്റിങ്ങിന് ഇറങ്ങിയത്. 20–ാം ഓവറിൽ ജോഷ്വ ലിറ്റിലിന്റെ പന്താണു ധോണി ഗാലറിയിലേക്ക് അടിച്ചുവിട്ടത്.

മത്സരത്തിൽ ധോണി നേടിയ ഒരേയൊരു സിക്സും ഇതാണ്. ഏഴു പന്തുകൾ നേരിട്ട ധോണി 14 റൺസുമായി പുറത്താകാതെ നിന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒരേയൊരു സിക്സോടെ ധോണി നടന്നു കയറിയതു മറ്റൊരു റെക്കോർഡിലേക്കു കൂടിയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 200 സിക്‌സുകള്‍ തികയ്‌ക്കുന്ന ആദ്യ താരമായി എം.എസ്. ധോണി മാറി. 

ADVERTISEMENT

ഐപിഎല്ലിൽ ഏതെങ്കിലും ടീമിനായി 200 സിക്സുകൾ പിന്നിട്ട താരങ്ങൾ നാലു പേർ മാത്രമായിരുന്നു.  ക്രിസ് ഗെയ്ൽ (ആർസിബി 239), എബി ഡിവില്ലിയേഴ്സ് (ആർസിബി 238), പൊള്ളാർഡ് (223), വിരാട് കോലി (ആർസിബി, 218) എന്നിവരാണു ധോണിക്കു മുൻപ് ഈ നേട്ടത്തിലെത്തിയത്. സജീവ ക്രിക്കറ്റ് മതിയാക്കിയ ധോണിയിൽ‌നിന്ന് തകർപ്പനൊരു ഷോട്ട് പിറന്നതിന്റെ ആവേശത്തില്‍ സിക്സിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ചെന്നൈ സൂപ്പർ‌ കിങ്സ് തോൽവി വഴങ്ങി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റിനാണു ഗുജറാത്തിന്റെ വിജയം. ചെന്നൈ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. ശുഭ്മൻ ഗില്ലിന്റെ അർധ സെഞ്ചറി പ്രകടനവും അവസാന ഓവറുകളിൽ രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ എന്നിവരുടെ ബാറ്റിങ്ങുമാണു ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 36 പന്തുകളില്‍നിന്ന് ഗിൽ നേടിയത് 63 റൺസ്.

ADVERTISEMENT

English Summary: MS Dhoni smashes 200th IPL six for CSK