സിഡ‍്നി∙ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ജെസ് ജൊനാസെനും ലെസ്ബിയൻ പങ്കാളി സാറാ വേർണും വിവാഹിതരായി. ട്വിറ്ററിലൂടെ ജെസ് ജൊനാസൻ‌ തന്നെയാണ് ‘ഉറ്റ സുഹൃത്തുമായുള്ള’ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ മാസം ആറിനു യുഎസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ‍്നി∙ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ജെസ് ജൊനാസെനും ലെസ്ബിയൻ പങ്കാളി സാറാ വേർണും വിവാഹിതരായി. ട്വിറ്ററിലൂടെ ജെസ് ജൊനാസൻ‌ തന്നെയാണ് ‘ഉറ്റ സുഹൃത്തുമായുള്ള’ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ മാസം ആറിനു യുഎസിലെ ഹവായിലുള്ള മനോഹര ദ്വീപിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെനും ലെസ്ബിയൻ പങ്കാളി സാറാ വേർണും വിവാഹിതരായപ്പോൾ.

‘സർപ്രൈസ്! മൂന്നാം തവണ ഭാഗ്യം തുണച്ചു, ഒടുവിൽ എന്റെ ഉറ്റസുഹൃത്തിനെ വിവാഹം കഴിച്ചു. ഏപ്രിൽ 6 ന് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.’’– ജെസ് ജൊനാസെൻ ട്വിറ്ററിൽ കുറിച്ചു.

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെനും ലെസ്ബിയൻ പങ്കാളി സാറാ വേർണും വിവാഹിതരായപ്പോൾ.
ADVERTISEMENT

2020 മേയിലാണ് ഇരുവരും ആദ്യം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ കോവിഡിനെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഒരു തവണ കൂടി മാറ്റിവയ്ക്കേണ്ടി വന്നു. 2018 സെപ്റ്റംബറിൽ ഇരുവരുെ വീട് വാങ്ങുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെനും ലെസ്ബിയൻ പങ്കാളി സാറാ വേർണും വിവാഹ ചടങ്ങിനിടെ

ഇടംകൈയ്യൻ സ്പിന്നറും മികച്ച ബാറ്ററുമായ ജൊനാസെൻ പത്തുവർഷത്തിലേറെയായി ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ടീമിലെ വിലയേറിയ താരമാണ്. 2020 ട്വന്റി20 ലോകകപ്പ്, 2022 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമുകളിൽ അംഗമായിരുന്നു.

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെനും (വലത്) ലെസ്ബിയൻ പങ്കാളി സാറാ വേർണും
ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെനും ലെസ്ബിയൻ പങ്കാളി സാറാ വേർണും
ADVERTISEMENT

ഈ വർഷമാരംഭിച്ച വനിതാ പ്രിമിയർ ലീഗിൽ‍ ഡൽഹി ക്യാപിറ്റൽസ് അംഗമായിരുന്നു ജെസ് ജൊനാസെൻ. ഡൽഹിയുടെ ഫൈനൽ പ്രവേശത്തിനു നിർണായക പങ്കുവഹിക്കുകയും ചെയ്തു. ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് ഡൽഹി പരാജയപ്പെട്ടു. വനിതാ ആഷസിൽ പങ്കെടുക്കുന്നതിനായി ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ ജൊനാസെൻ ഓസ്ട്രേലിയൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ പര്യടനം നടത്തും.

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെനും (വലത്) ലെസ്ബിയൻ പങ്കാളി സാറാ വേർണും
ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെനും (വലത്) ലെസ്ബിയൻ പങ്കാളി സാറാ വേർണും

English Summary: Australian Women's Star Jess Jonassen Marries With "Best Friend" Sarah Wearn