ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗിനെതിരെ മുൻ ക്രിക്കറ്റ് താരം അമോൽ മജുംദാർ. ലക്നൗവിനെതിരെ താരം തട്ടിയും മുട്ടിയും ബാറ്റ് ചെയ്തതു കാരണമാണു രാജസ്ഥാൻ തോറ്റതെന്നാണു മജുംദാറിന്റെ നിലപാട്. ‘‘നേരിട്ട ഏഴു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗിനെതിരെ മുൻ ക്രിക്കറ്റ് താരം അമോൽ മജുംദാർ. ലക്നൗവിനെതിരെ താരം തട്ടിയും മുട്ടിയും ബാറ്റ് ചെയ്തതു കാരണമാണു രാജസ്ഥാൻ തോറ്റതെന്നാണു മജുംദാറിന്റെ നിലപാട്. ‘‘നേരിട്ട ഏഴു പന്തിൽ മൂന്നു റൺസാണ് ഒരു സമയത്ത് റിയാൻ പരാഗിനുണ്ടായിരുന്നത്. അതിവേഗ ബാറ്റിങ്ങിലേക്ക് പരാഗ് മാറേണ്ടതുണ്ട്.’’– മജുംദാർ പ്രതികരിച്ചു.

‘‘യുവതാരം ധ്രുവ് ജുറലിനെ രാജസ്ഥാൻ നേരത്തേ ബാറ്റിങ്ങിന് അയക്കണമായിരുന്നു. കാരണം ജുറൽ ഫോമിലുള്ള താരമാണ്. കളി ജയിപ്പിക്കാനുള്ള കഴിവ് ആർക്കാണുള്ളതെന്നു നിങ്ങൾക്കു മനസ്സിലാക്കാം. നേരിട്ട ആദ്യ പന്തിൽതന്നെ സിക്സിന് വളരെ അടുത്തെത്തുന്നുണ്ട് അദ്ദേഹം. ദുഷ്കരമായ പിച്ചുകളിൽ ആങ്കർ റോളിൽ കളിക്കുന്ന താരങ്ങൾ രാജസ്ഥാൻ റോയൽസിൽ കുറവാണ്.’’– അമോൽ മജുംദാര്‍ പ്രതികരിച്ചു.

ADVERTISEMENT

ലക്നൗവിനെതിരായ മത്സരത്തിൽ 12 പന്തുകളിൽനിന്ന് 15 റൺസാണു റിയാൻ പരാഗ് നേടിയത്. ധ്രുവ് ജുറൽ, ജേസൺ ഹോൾഡർ തുടങ്ങിയ ബാറ്റർമാർ ഉള്ളപ്പോൾ ദേവ്ദത്ത് പടിക്കലിനെയും റിയാൻ പരാഗിനെയുമാണ് രാജസ്ഥാൻ റോയൽസ് കളി ജയിപ്പിക്കാനായി ഇറക്കിയത്. ലക്നൗ ഉയർത്തിയ 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലക്നൗവിന് 10 റൺസ് വിജയം.

ചെറിയ വിജയ ലക്ഷ്യമായിരുന്നിട്ടുകൂടി രാജസ്ഥാനു വിജയിക്കാൻ സാധിക്കാതിരുന്നതോടെ ആരാധകരും റോയല്‍സിനെതിരെ തിരിഞ്ഞു. മികച്ച തുടക്കം ലഭിച്ച ശേഷമാണ് രാജസ്ഥാൻ ലക്നൗവിനു മുന്നിൽ കീഴടങ്ങിയത്. രാജസ്ഥാൻ റോയൽസിനായി ഓപ്പണർ യശസ്വി ജയ്സ്വാൾ 35 പന്തിൽ 44 റൺസും ജോസ് ബട്‍ലർ 41 പന്തിൽ 40 റൺസും നേടി പുറത്തായി. ആറു മത്സരങ്ങളിൽ നാലും ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

ADVERTISEMENT

English Summary: Amol Muzumdar on Riyan Parag's sluggish knock in IPL