ജയ്പുർ∙ ഗുജറാത്തിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ ആരാധകർ കടുത്ത നിരാശയിലാണ്. ഇങ്ങനെ പോയാൽ ടീം എങ്ങനെ കരകയറും എന്നാണ് ആരാധകർ രോഷത്തോടെ ചോദിക്കുന്നത്. അതിനിടെ കഴിഞ്ഞ മത്സരത്തിൽ ‘ഇംപാക്ട് പ്ലയറാ’യി ഇറങ്ങി യാതൊരു ഇംപാക്ടും നൽകാതെ മടങ്ങിയ ബാറ്റ്സ്മാൻ റിയാൻ പരാഗിനെ ട്രോളാനും ആരാധകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ ഗുജറാത്തിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ ആരാധകർ കടുത്ത നിരാശയിലാണ്. ഇങ്ങനെ പോയാൽ ടീം എങ്ങനെ കരകയറും എന്നാണ് ആരാധകർ രോഷത്തോടെ ചോദിക്കുന്നത്. അതിനിടെ കഴിഞ്ഞ മത്സരത്തിൽ ‘ഇംപാക്ട് പ്ലയറാ’യി ഇറങ്ങി യാതൊരു ഇംപാക്ടും നൽകാതെ മടങ്ങിയ ബാറ്റ്സ്മാൻ റിയാൻ പരാഗിനെ ട്രോളാനും ആരാധകർ മടിച്ചില്ല. എത്ര അവസരങ്ങൾ നൽകിയാലും പരാഗ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കില്ലെന്നാണ് ആരാധകരുടെ വാദം. 

‘2019ൽ 160 റൺസ് ശരാശരി 32, 2020ൽ 86 റണ്‍സ് ശരാശരി 12, 2021ൽ 93 റൺസ് ശരാശരി 11, 2022ൽ 183 റൺസ് ശരാശരി 16, 2023ൽ 54 റൺസ് ശരാശരി 13 എന്നിങ്ങനെയാണ് ഐപിഎലിൽ പരാഗിന്റെ നേട്ടം. ഐപിഎലിലെ ഏ‌റ്റവും വലിയ ഫ്രോഡല്ലേ ഇയാൾ?’ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്ര മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാൾക്ക് ടീം എന്തിനാണ് വീണ്ടും അവസരം കൊടുക്കുന്നതെന്നും ആരോധകർ ചോദിക്കുന്നു. 

ADVERTISEMENT

‘ഐപിഎലിലെ ഏറ്റവും മോശം കളിക്കാരൻ, ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഫ്രോഡ്’ എന്നിങ്ങനെ ആരാധകർ സമൂഹമാധ്യമത്തിൽ പരാഗിനെതിരെയുള്ള രോഷം പങ്കുവച്ചു. ‘അവൻ നല്ല ഫിനിഷറാണ്, ഒരുനാൾ അവൻ രാജസ്ഥാനു വേണ്ടി ഫിനിഷ് ചെയ്യും’ എന്നുള്ള പരിഹാസങ്ങളും ട്വിറ്ററിൽ നിറയുകയാണ്. 

ഈ സീസണിലെ ആദ്യ മത്സരങ്ങളിലെ മോശം പ്രകടനം കാരണം പരാഗിനെ ടീം പിന്നീട് കളിപ്പിച്ചിരുന്നില്ല. ഇന്നലെ ഗുജറാത്തിനെതിരെ ഇംപാക്ട് പ്ലയറായാണ് പരാഗ് ഇറങ്ങിയത്. എന്നാൽ ആറു പന്തിൽ നാലു റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ. നാലു വിക്കറ്റുകൾ നഷ്ടമായി ടീം തകർന്നു നിൽക്കുന്ന സമയത്താണ് പരാഗ് ക്രീസിലെത്തുന്നത്. എന്നാൽ ടീമിനെ പിടിച്ചുയർത്താൻ പരാഗിന് ഒന്നും ചെയ്യാൻ കഴിയാതിരുന്നതാണ് ആരാധകരെ നിരാശയിലാഴ്ത്തിയത്. ഈ സീസണിലുടനീളം 58 റൺസ് മാത്രമാണ് പരാഗ് നേടിയത്. 

ADVERTISEMENT

English Summary: 'Biggest fraud, worst player in IPL': Riyan Parag shown no mercy after failing as Impact Player for RR in GT tie