ജയ്‌പുർ∙ ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിർണായക പോരാട്ടത്തിൽ പ്ലേയിങ് ഇലവനിൽനിന്ന് പേസർ ട്രെന്റ് ബോൾട്ടിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയതിൽ വ്യാപക വിമർശനം. ടൂർണമെന്റിൽ ടീമിന്റെ ഭാവി തന്നെ നിർണയിക്കുന്ന മത്സരത്തിൽ ബോൾട്ടിനെ ഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്‌പുർ∙ ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിർണായക പോരാട്ടത്തിൽ പ്ലേയിങ് ഇലവനിൽനിന്ന് പേസർ ട്രെന്റ് ബോൾട്ടിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയതിൽ വ്യാപക വിമർശനം. ടൂർണമെന്റിൽ ടീമിന്റെ ഭാവി തന്നെ നിർണയിക്കുന്ന മത്സരത്തിൽ ബോൾട്ടിനെ ഒഴിവാക്കിയതിലാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് ട്വിറ്ററിൽ ആരാധകരുടെ വിമർശനം. ട്രെന്റ് ബോൾട്ടിനു പകരം ഓസീസ് സ്പിന്നർ ആദം സാപയാണ് രാജസ്ഥാൻ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. മലയാളി താരമായ കെ.എം.ആസിഫ്, സന്ദീപ് ശർമ എന്നിവരാണ് ടീമിലെ പേസർമാർ.

ടോസ് വേളയിൽ, ബോൾട്ടിനെ ഒഴിവാക്കിയതിന്റെ കാരണം ക്യാപ്റ്റൻ സഞ്ജു സാംസൺ വ്യക്തമാക്കിയില്ലെങ്കിലും പരുക്കാണ് കാരണമെന്നാണ് സൂചന. ടൂർണമെന്റിൽ നിരവധി മത്സരങ്ങളിൽ ബോൾട്ട് പുറത്തിരുന്നിരുന്നു. ജയ്പുരിനെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നതിനാലാണ് ബോൾട്ടിനെ ഉൾപ്പെടുത്താതെന്നും കരുതുന്നു. ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ആർ.അശ്വിൻ എന്നീ മൂന്നു സ്പിന്നർമാരാണ് രാജസ്ഥാൻ ടീമിലുള്ളത്. എങ്കിലും ജീവൻമരണ പോരാട്ടത്തിൽ ബോൾട്ടിനു പകരം മറ്റൊരു പേസറെ ഒഴിവാക്കികൂടായിരുന്നോ എന്നും ചില ആരാധകർ ചോദിക്കുന്നു.

ADVERTISEMENT

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതിക്ഷിക്കാതെയാണ് രാജസ്ഥാനും ബാംഗ്ലൂരും നേർക്കുനേർ എത്തുന്നത്. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ രാജസ്ഥാനും ബാംഗ്ലൂരിനും ജയം അനിവാര്യമാണ്. 12 മത്സരങ്ങളിൽനിന്നു 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. 11 മത്സരങ്ങളിൽനിന്നു 10 പോയിന്റുള്ള ബാംഗ്ലൂർ ഏഴാം സ്ഥാനത്താണ്.

നന്നായി തുടങ്ങിയ സീസണിൽ പ്ലേഓഫ് പോലും കാണാതെ പുറത്താകുന്നതിന്റെ വക്കിലാണ് രാജസ്ഥാനുള്ളത്. ഇന്ന് ബാംഗ്ലൂരിനെതിരെയും വെള്ളിയാഴ്ച പഞ്ചാബിനെതിരെ വിജയിച്ചാൽ 16 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിക്കാൻ. എന്നാൽ ഏതെങ്കിലും ഒരെണ്ണം പരാജയപ്പെട്ടാൽ മറ്റു ടീമുകളുടെ മത്സരഫലങ്ങൾ കൂടി ആശ്രയിച്ചിരിക്കും രാജസ്ഥാന്റെ ഭാവി. ബാംഗ്ലൂരിന് ഇനി മൂന്നു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. മൂന്നെണ്ണം വിജയിച്ചാൽ 16 പോയിന്റാകും. ഒരെണ്ണമെങ്കിലും തോറ്റാൽ സ്ഥിതി പരുങ്ങലിലാകും. സീസണിൽ ആദ്യം പരസ്പരം ഏറ്റമുട്ടിയപ്പോൾ ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.

ADVERTISEMENT

English Summary: Trent Boult Excluded from Playing XI; Rajasthan Fans Criticizes Sanju Samson