ഹൈദരാബാദ്∙ ഹെൻറിച്ച് ക്ലാസന്റെ തകർപ്പൻ സെഞ്ചറിയുടെ മികവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ സെഞ്ചറിയുമായി വിരാട് കോലിയും അർധസെഞ്ചറിയുമായി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിനും കളം നിറഞ്ഞപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മിന്നും ജയം. 187 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂർ 19.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നാലു സിക്സറുകളും 12 ഫോറുകളുമായി 63 പന്തിൽ 100 റൺസ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിനെ മുന്നിൽനിന്ന് നയിച്ചത്.

കോലിയും ഡുപ്ലെസി( 46 പന്തിൽ 71)യും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയത് 172 റൺസിന്റെ കൂട്ടുകെട്ടാണ്. കോലി പുറത്താകുമ്പോൾ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 15 റൺസായിരുന്നു. കോലിക്കു പിന്നാലെ സ്കോർ 177ൽ നിൽക്കെ ഡുപ്ലെസിയും കളം വിട്ടെങ്കിലും പിന്നാലെ എത്തിയ ഗ്ലെൻ മാക്സ്‍വെലും മിച്ചൽ ബ്രേസ്‍വെലും ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. ഇതോടെ മുംബൈയെ മറികടന്ന് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ബാംഗ്ലൂർ പ്ലേ ഓപ്പ് പ്രതീക്ഷകൾ നിലനിർത്തി.

ADVERTISEMENT

തകർത്തടിച്ച് ക്ലാസൻ!

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 51 പന്തിൽ ആറു സിക്സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റൺസെടുത്ത് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.

ADVERTISEMENT

ഓപ്പണർമാരായ അഭിഷേക് ശർമ( 14 പന്തിൽ 11), രാഹുൽ ത്രിപാഠി( 12 പന്തിൽ 15) മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രം( 20 പന്തിൽ 18) എന്നിവർ രണ്ടക്കം പിന്നിട്ടതിനു പിന്നാലെ ക്രീസ് വിട്ടപ്പോൾ ക്ലാസനാണ് ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തിയത്. മൂന്നാം വിക്കറ്റിൽ മാർക്രവുമായി 76 റൺസിന്റെയും നാലാം വിക്കറ്റിൽ ഹാരി ബ്രൂക്കു( 19 പന്തിൽ 27)മായി 74 റൺസിന്റെ കൂട്ടുകെട്ടുമാണ് ക്ലാസെൻ നേടിയത്.

ബാംഗ്ലൂരിനായി മിച്ചൽ ബ്രയ്സ്‍വെൽ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ADVERTISEMENT

English Summary: Sunrisers Hyderabad vs Royal Challengers Banglore Updates