ഇസ്‍ലാമബാദ്∙ ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീമിനെവച്ച് ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വിജയിക്കാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ‘‘പാക്കിസ്ഥാൻ ടീമിന് മികച്ച പ്രതിഭകളുണ്ട്. അവർ ലോകകപ്പിൽ എത്രത്തോളം മുന്നോട്ടു പോകുമെന്ന് അറിയാനാണു ഞാൻ കാത്തിരിക്കുന്നത്. ഏതൊക്കെ മേഖലകളിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീമിനെവച്ച് ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വിജയിക്കാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ‘‘പാക്കിസ്ഥാൻ ടീമിന് മികച്ച പ്രതിഭകളുണ്ട്. അവർ ലോകകപ്പിൽ എത്രത്തോളം മുന്നോട്ടു പോകുമെന്ന് അറിയാനാണു ഞാൻ കാത്തിരിക്കുന്നത്. ഏതൊക്കെ മേഖലകളിലാണു പാക്കിസ്ഥാനു മെച്ചപ്പെടാനുള്ളത് എന്നു പരിശോധിക്കുകയാണ്. മിഡിൽ ഓവറുകളിലും സ്പിൻ ബോളിങ്ങിനെതിരെയും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്’’– മിക്കി ആർതർ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

ഫിനിഷറുടെ റോളിലും ബോളിങ്ങിൽ കരുത്തുപകരാനും സാധിക്കുന്ന താരങ്ങളെയാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്നും മിക്കി ആർതർ പറഞ്ഞു. ‘‘ഫിനിഷറുടെ റോളിലുള്ള ആളുകളെയാണു നോക്കുന്നത്. ഗ്രൗണ്ടിനു പുറത്തേക്കു തുടർച്ചയായി പന്തുകൾ പായിക്കാൻ ശേഷിയുള്ള താരങ്ങളെയാണു വേണ്ടത്. അതിനു ശേഷം ബെഞ്ചിലെ താരങ്ങളെ കൂടുതൽ ശക്തരാക്കണം. പാക്കിസ്ഥാന്റെ ബോളിങ് യൂണിറ്റ് മികച്ചതാണ്.’’– മിക്കി ആർതർ വ്യക്തമാക്കി.

ADVERTISEMENT

ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് കളിക്കാൻ വരുന്ന കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചതു കാരണം പാക്കിസ്ഥാനിൽ നടക്കേണ്ട ഏഷ്യാകപ്പ് മറ്റൊരു വേദിയിൽ നടത്തുന്ന കാര്യം പരിഗണിക്കുകയാണ്. ഏഷ്യാ കപ്പ് നഷ്ടമായാല്‍ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിട്ടുണ്ട്.

English Summary: With the talent we have, this is a team that can win the World Cup: Mickey Arthur