ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പഞ്ചാബ് കിങ്സ് താരം സാം കറനോട് തർക്കിച്ച് രാജസ്ഥാൻ റോയൽസ് ബാറ്റർ ഷിമ്രോൺ ഹെറ്റ്മെയർ. 17–ാം ഓവറിൽ സാം കറന്റെ പന്തിൽ ഹെറ്റ്മെയർക്കെതിരെ ഔട്ട് അനുവദിച്ചെങ്കിലും ഡിആർഎസ് എടുത്ത് താരം ബാറ്റിങ് തുടർന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പഞ്ചാബ് കിങ്സ് താരം സാം കറനോട് തർക്കിച്ച് രാജസ്ഥാൻ റോയൽസ് ബാറ്റർ ഷിമ്രോൺ ഹെറ്റ്മെയർ. 17–ാം ഓവറിൽ സാം കറന്റെ പന്തിൽ ഹെറ്റ്മെയർക്കെതിരെ ഔട്ട് അനുവദിച്ചെങ്കിലും ഡിആർഎസ് എടുത്ത് താരം ബാറ്റിങ് തുടർന്നിരുന്നു. ഇതോടെയാണു സംഭവങ്ങളുടെ തുടക്കം. ബാറ്റിങ്ങിനിടെ സാം കറനുമായി ഹെറ്റ്മെയർ തർക്കിച്ചു. 19–ാം ഓവറിൽ ഹെറ്റ്മെയർ കറനെ രണ്ടുവട്ടം ബൗണ്ടറി കടത്തി.

ആദ്യത്തെ ബൗണ്ടറിക്കു ശേഷം ഹെറ്റ്മെയർ സാം കറന് ചുറ്റും നടന്ന് ആഘോഷിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി. എങ്കിലും ഇതേ ഓവറിലെ അഞ്ചാം പന്തിൽ ഹെറ്റ്മെയറെ സാം കറൻ തന്നെ പുറത്താക്കി. ശിഖർ ധവാൻ ക്യാച്ചെടുത്താണ് ഹെറ്റ്മെയർ പുറത്തായത്. 28 പന്തുകൾ നേരിട്ട താരം 46 റൺസെടുത്തു. മൂന്ന് സിക്സും നാല് ഫോറുകളുമാണ് താരം പഞ്ചാബിനെതിരെ നേടിയത്.

ADVERTISEMENT

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണ് നേടിയത്. 188 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറുകളിൽ‌ രാജസ്ഥാൻ റോയൽസ് മറികടന്നു. വിജയലക്ഷ്യത്തിലേക്ക് 18.3 ഓവറിൽ എത്തിയിരുന്നെങ്കിൽ രാജസ്ഥാന് നെറ്റ് റൺറേറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്നിലാക്കാമായിരുന്നു.

English Summary: Hetmyer mocks Sam Curran after verbal spat