അഹമ്മദാബാദ്∙ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് ബാറ്റു ചെയ്യുമ്പോൾ മത്സരം ചെന്നൈയുടെ കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്താണ് രവീന്ദ്ര ജഡേജയുടെ പന്തിൽ ഒരു ക്ലാസിക്ക് സ്റ്റംപിങ്ങിലൂടെ ക്യാപ്റ്റൻ എം.എസ്. ധോണി ഗുജറാത്ത് ഓപ്പണർ ശുഭ്മാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് ബാറ്റു ചെയ്യുമ്പോൾ മത്സരം ചെന്നൈയുടെ കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്താണ് രവീന്ദ്ര ജഡേജയുടെ പന്തിൽ ഒരു ക്ലാസിക്ക് സ്റ്റംപിങ്ങിലൂടെ ക്യാപ്റ്റൻ എം.എസ്. ധോണി ഗുജറാത്ത് ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കുന്നത്. ചെന്നൈ ടീമിനെയും ആരാധകരെയും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഈ വിക്കറ്റായിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച ഫോമിൽ കളിച്ച ഗിൽ, ഫൈനലിൽ 39 റൺസെടുത്താണ് പുറത്തായത്.

എന്നാൽ ഗിൽ പുറത്തായതിന്റെ പഴി കേൾക്കേണ്ടി വന്നത് മത്സരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾക്കാണ്– ബോളിവുഡ് നടി സാറ അലി ഖാന്. തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനൽ കാണാൻ സാറ അലി ഖാനും എത്തിയിരുന്നു. നടൻ വിക്കി കൗശലിനൊപ്പമാണ് സാറ എത്തിയത്. ജൂൺ 2നു റിലീസാകുന്ന ബോളിവുഡ് ചിത്രം ‘സാരാ ഹത്കെ സാരാ ബച്ച്കെ’യുടെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും എത്തിയത്.

ADVERTISEMENT

ശുഭ്മാൻ ഗിൽ പുറത്തായി അൽപസമയത്തിനുള്ളിലാണ് ഗാലറിയിൽനിന്ന സാറയും വിക്കിയും ക്യാമറക്കണ്ണിൽ പതിഞ്ഞത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയും തുടങ്ങി. സാറ എത്തിയത് ഗില്ലിനു നിർഭാഗ്യമായെന്ന തരത്തിലായിരുന്നു ചർച്ചകൾ. ശുഭ്മാൻ ഗില്ലും സാറയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹമാണ് ചർച്ചകൾക്ക് കാരണം.

പല തവണ ഗില്ലിനെയും സാറ അലി ഖാനെയും പൊതു ഇടങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ നടിയോ, ഗില്ലോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗോസിപ്പുകൾ രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തെന്നും കഴിഞ്ഞയാഴ്ച റിപ്പോർട്ടു പുറത്തുവന്നിരുന്നു. സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻ‍ഡുൽക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ADVERTISEMENT

തിങ്കളാഴ്ച, 39 റൺസിനു പുറത്തായതോടെ ഐപിഎലിൽ ഒരു സീസണിൽ 900 അധികം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലിനു സാധിച്ചില്ല. മത്സരത്തിന് മുൻപ് 851 റൺസ് സമ്പാദ്യമുണ്ടായിരുന്ന ഗില്ലിന് 49 റൺസാണ് 900 റൺസിലേക്ക് വേണ്ടിയിരുന്നത്. എന്നാൽ 17 മത്സരങ്ങളിൽ 890 റൺസുമായി ഗില്ലിന് തൃപ്തിപ്പെടേണ്ടി വന്നു. സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും ചെയ്തു. ഒരു സീസണിൽ 900+ റൺസ് നേടിയ ഏക ബാറ്റർ വിരാട് കോലിയാണ്. 2016 സീസണിൽ, 973 റൺസാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോലി നേടിയത്.

English Summary: Shubman Gill Gets Stumped By Dhoni Moments Before Sara, Vicky Kaushal Spotted At IPL Final