ബെംഗളൂരു∙ ഏറെ പ്രതീക്ഷയോടെ കടന്നുവന്ന ഇന്ത്യയുടെ പുതുതലമുറ ക്രിക്കറ്റർമാരിൽ ഒരാളാണ് പൃഥ്വി ഷാ. 2018ൽ അണ്ടർ–19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന പൃഥ്വി, അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചറി നേടിയാണ് ദേശീയ ടീമിലേക്കുള്ള വരവറിയിച്ചത്. എന്നാൽ ഇടക്കാലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഏറെ പ്രതീക്ഷയോടെ കടന്നുവന്ന ഇന്ത്യയുടെ പുതുതലമുറ ക്രിക്കറ്റർമാരിൽ ഒരാളാണ് പൃഥ്വി ഷാ. 2018ൽ അണ്ടർ–19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന പൃഥ്വി, അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചറി നേടിയാണ് ദേശീയ ടീമിലേക്കുള്ള വരവറിയിച്ചത്. എന്നാൽ ഇടക്കാലത്ത് ടീമിൽനിന്ന് പുറത്തായ താരത്തെ പിന്നീട് സെലക്ടർമാർ പരിഗണിച്ചില്ല. സമീപകാലത്ത് ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി ഒരു രാജ്യാന്തര മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.

‘‘ടീമിൽനിന്ന് പുറത്തായപ്പോൾ അതിന്റെ കാരണമെന്താണെന്ന് മനസ്സിലായില്ല. ചിലർ ഫിറ്റ്നസ് പ്രശ്നമായിരിക്കുമെന്ന് പറഞ്ഞു. എന്നാൽ ബെംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിസിക്കൽ ടെസ്റ്റ് പാസായി. ഐപിഎലിൽ കളിച്ചു, എന്നിട്ടും വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല.’’– സ്പോർട്സ് മാധ്യമമായ ക്രിക്ബസിനു നൽകിയ അഭിമുഖത്തിൽ പൃഥ്വി ഷാ പറഞ്ഞു.‌

ADVERTISEMENT

‌കാര്യങ്ങൾ തുറന്നുപറയാൻ അധികം സുഹൃത്തുക്കളില്ലെന്നും അതിനാൽത്തന്നെ വലിയ മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പൃഥ്വി ഷാ പറഞ്ഞു. ആകെയുള്ളത് വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമാണ്. അവരോടുതന്നെ എല്ലാ കാര്യങ്ങളും പറയാറുമില്ല. മനസ്സിൽ ഒരുപാട് ചിന്തകള്‍ നിറയും. ഇപ്പോൾ ഏകാന്തത ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. അടുത്തിടെ ഒരു സിനിമയ്ക്ക് പോയതുപോലും തനിച്ചാണ്.  പുറത്തിറങ്ങിയാൽ ആളുകൾ മോശമായി പെരുമാറും, അവർ എന്തെങ്കിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. എവിടെ പോയാലും കുഴപ്പമാണ്. അതിനാൽ മിക്കപ്പോഴും പുറത്തിറങ്ങാറില്ല. തന്റെ തലമുറയിലെ എല്ലാവരും സമാന പ്രശ്നം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.

English Summary: 'Wherever I go trouble follows, so I've started enjoying being alone now': Prithvi Shaw