ഡബ്ലിൻ ∙ രണ്ടു സിക്സും ഒരു നോബോളും ഒരു വൈഡുമടക്കം 22 റൺസാണ് ഇന്ത്യയ്ക്കെതിരെ ഒന്നാം ട്വന്റി20യിലെ 20–ാം ഓവറിൽ അയർലൻഡ് നേടിയത്. പവർപ്ലേയിൽ 4ന് 30 എന്ന സ്കോറിൽ പതറിയ അയർലൻഡിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അർഷ്ദീപ് സിങ് എറിഞ്ഞ ഈ ഓവറായിരുന്നു. പേസർ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവോടെ പവർപ്ലേയിൽ ഇന്ത്യൻ ബോളിങ് മെച്ചപ്പെട്ടെങ്കിലും ഡെത്ത് ഓവറുകളിലെ ദയനീയ പ്രകടനം ഇന്ത്യൻ ബോളർമാർ തുടരുന്ന കാഴ്ചയ്ക്കാണ് ആദ്യ ട്വന്റി20 സാക്ഷ്യം വഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സരം ഡെക്‌വർത്ത് ലൂയിസ് നിയമപ്രകാരം 2 റൺസിന് ജയിച്ചെങ്കിലും ഇന്ന് നടക്കുന്ന രണ്ടാം ട്വന്റിയിൽ ഡെത്ത് ഓവറുകളിലെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇന്ത്യയുടെ മുന്നിലുണ്ട്. ജയിച്ചാൽ 3 മത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. രാത്രി 7.30 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തത്സമയം.

ADVERTISEMENT

 പിഴച്ചതെവിടെ?

ബുമ്രയുടെ തിരിച്ചുവരവോടെ ആദ്യ ഓവറുകളിൽ ഇന്ത്യൻ ബോളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞു. എന്നാൽ ഡെത്ത് ഓവറുകളിലും ബുമ്രയെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബുമ്ര എറിഞ്ഞ 19–ാം ഓവറിൽ ഒരു റൺ മാത്രമാണ് അയർലൻഡിന് നേടാനായത്. ബുമ്രയെ ഡെത്ത് ഓവറുകളിലേക്കു മാറ്റി വച്ചാൽ പവർപ്ലേയിലെ കാര്യം പരുങ്ങലിലാകുമോ എന്നാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.

ADVERTISEMENT

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ പവർപ്ലേ, മധ്യ ഓവറുകൾ, ഡെത്ത് ഓവറുകൾ എന്നിങ്ങനെ മത്സരത്തിന്റെ മൂന്നു ഘട്ടത്തിലും ഏതൊക്കെ ബോളിങ് കോംബിനേഷനുകൾ ഉപയോഗിക്കണമെന്ന് കണ്ടെത്താനുള്ള  അവസരമാണ് ഈ പരമ്പര.

English Summary : India vs Ireland second Twenty20 Match Updates