കൊളംബോ∙ ഒത്തുകളി ആരോപണത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം സചിത്ര സേനാനായകെ അറസ്റ്റിൽ. ലങ്കൻ പ്രീമിയർ ലീഗിലെ വിവാദവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ സ്പോർട്സ് കറപ്ഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ബുധനാഴ്ച താരത്തെ അറസ്റ്റു ചെയ്തത്. മൂന്നാഴ്ച മുൻപു വിദേശ യാത്ര ചെയ്യുന്നതിന് താരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ലങ്ക പ്രീമിയർ ലീഗിന്റെ 2020 സീസണിൽ താരം ഒത്തുകളിക്കാൻ ശ്രമിച്ചതായും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ∙ ഒത്തുകളി ആരോപണത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം സചിത്ര സേനാനായകെ അറസ്റ്റിൽ. ലങ്കൻ പ്രീമിയർ ലീഗിലെ വിവാദവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ സ്പോർട്സ് കറപ്ഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ബുധനാഴ്ച താരത്തെ അറസ്റ്റു ചെയ്തത്. മൂന്നാഴ്ച മുൻപു വിദേശ യാത്ര ചെയ്യുന്നതിന് താരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ലങ്ക പ്രീമിയർ ലീഗിന്റെ 2020 സീസണിൽ താരം ഒത്തുകളിക്കാൻ ശ്രമിച്ചതായും, മൂന്നു  താരങ്ങളെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതായുമാണു കേസ്.

2011 നും 2016നും ഇടയിൽ ശ്രീലങ്കൻ ദേശീയ ടീമിനായി 49 ഏകദിനങ്ങളും 24 ട്വന്റി20യും കളിച്ചിട്ടുള്ള താരമാണു സേനാനായകെ. ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി എട്ടു മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ താരത്തെ കോടതിയിൽ ഹാജരാക്കുമെന്ന് ശ്രീലങ്കൻ പൊലീസ് അറിയിച്ചു.

ADVERTISEMENT

ശ്രീലങ്കൻ കായിക മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് താരത്തിനു മേൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ നിര്‍ദേശം നൽകിയത്. ശ്രീലങ്കയിലെ കാൻഡി സ്വദേശിയായ താരം 2011 ലാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. 2014ൽ ട്വന്റി20 ലോകകപ്പ് വിജയിച്ച ടീമിൽ അംഗമായിരുന്നു. വിവാദങ്ങളിൽപെട്ട് ആടിയുലഞ്ഞ കരിയറായിരുന്നു താരത്തിന്റേത്. രണ്ടു തവണ ബോളിങ് ആക്ഷന്റെ പേരിൽ താരത്തിനു വിലക്കു നേരിടേണ്ടിവന്നിട്ടുണ്ട്.

English Summary: Sachithra Senanayake Arrested Under Match-Fixing Charges