മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സംസാണെ ഒഴിവാക്കിയതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ‘‘സഞ്ജു സാംസണിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇപ്പോൾ വളരെയധികം നിരാശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സംസാണെ ഒഴിവാക്കിയതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ‘‘സഞ്ജു സാംസണിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇപ്പോൾ വളരെയധികം നിരാശ തോന്നുമായിരുന്നു.’’– ഇര്‍ഫാൻ പഠാൻ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പ്രതികരിച്ചു. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ ഇടം നേടാനും സഞ്ജുവിനു സാധിച്ചിരുന്നില്ല.

ഓസ്ട്രേലിയയ്ക്കെതിരെ 21നാണ് മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. സ്പിന്നർ ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി. മൂന്നാം ഏകദിനത്തിൽ രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുണ്ടാകും. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ അക്ഷർ പട്ടേലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിറംമങ്ങിയ ബാറ്റർ സൂര്യകുമാർ യാദവിനെയും ടീമിൽ നിലനിർത്തി.

ADVERTISEMENT

ഋതുരാജ് ഗെയ്‍ക്‌വാദ്, തിലക് വർമ എന്നിവരെ ഉൾപ്പെടുത്തിയാണ് ബിസിസിഐ ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചത്. ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം നടത്താൻ സഞ്ജു തയാറായില്ല. പുഞ്ചിരിയുടെ ഒരു ഇമോജി മാത്രമാണ് ടീം പ്രഖ്യാപനത്തിനു ശേഷം സഞ്ജു ഫെയ്സ്ബുക്കിലിട്ടത്. ഏഷ്യാകപ്പിൽ ബാക്ക് അപ് താരമായി സഞ്ജുവിനെ ബിസിസിഐ ശ്രീലങ്കയിലേക്കു കൊണ്ടുപോയിരുന്നു. എന്നാൽ കെ.എൽ. രാഹുൽ പരുക്കുമാറിയെത്തിയതോടെ സഞ്ജു നാട്ടിലേക്കു മടങ്ങി.

English Summary: If i am in place of Sanju Samson: Irfan Pathan take stand