മുംബൈ∙ ഇന്ത്യയ്ക്കു വേണ്ടി ഒരുമിച്ചു കളിച്ചു എന്നതുകൊണ്ടാണ് എം.എസ്. ധോണിയുമായി ഒരു സൗഹൃദമുണ്ടായതെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഒരു മാധ്യമത്തോടു സംസാരിച്ചപ്പോഴാണ് യുവരാജ് സിങ് നിലപാടു വ്യക്തമാക്കിയത്. ‘‘ഞാനും മഹിയും അത്ര അടുത്ത സുഹൃത്തുക്കളൊന്നുമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യയ്ക്കു വേണ്ടി ഒരുമിച്ചു കളിച്ചു എന്നതുകൊണ്ടാണ് എം.എസ്. ധോണിയുമായി ഒരു സൗഹൃദമുണ്ടായതെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഒരു മാധ്യമത്തോടു സംസാരിച്ചപ്പോഴാണ് യുവരാജ് സിങ് നിലപാടു വ്യക്തമാക്കിയത്. ‘‘ഞാനും മഹിയും അത്ര അടുത്ത സുഹൃത്തുക്കളൊന്നുമല്ല.  ക്രിക്കറ്റ് കാരണമാണു ഞങ്ങൾ സുഹൃത്തുക്കളായത്. ഞങ്ങൾ ഒരുമിച്ചു ക്രിക്കറ്റ് കളിച്ചു. മഹിയുടെ ലൈഫ്സ്റ്റൈൽ എന്റേതിൽനിന്നു വളരെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ തമ്മിൽ അടുത്ത സൗഹൃദമല്ല ഉള്ളത്. ഗ്രൗണ്ടിൽ ഇരുവരും രാജ്യത്തിനായി 100 ശതമാനം നല്‍കിയിട്ടുണ്ട്.’’– യുവരാജ് പറഞ്ഞു.

‘‘ടീമില്‍ എം.എസ്. ധോണി ക്യാപ്റ്റനും ഞാൻ വൈസ് ക്യാപ്റ്റനുമായിരുന്നു. ഞാൻ ഇന്ത്യൻ ടീമിലെത്തുമ്പോൾ നാലു വർഷം ജൂനിയറായിരുന്നു. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ചിലപ്പോൾ ധോണി എടുക്കുന്ന പല തീരുമാനങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. ഇത് എല്ലാ ടീമിലും നടക്കുന്നതാണ്. കരിയറിന്റെ അവസാന സമയത്ത് എനിക്ക് ആശയക്കുഴപ്പമുണ്ടായപ്പോൾ ഞാൻ ധോണിയോടാണ് അഭിപ്രായം തേടിയത്.’’

ADVERTISEMENT

‘‘സിലക്ഷൻ കമ്മിറ്റി ഇനി നിങ്ങളെ പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞത് ധോണിയാണ്. കാര്യങ്ങൾ വ്യക്തമായല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോൾ എനിക്ക്. 2019 ലോകകപ്പിനു തൊട്ടുമുൻപായിരുന്നു ഇത്. അതാണു സത്യം. ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്തു സഹതാരങ്ങൾ നിങ്ങളുടെ സുഹൃത്താകണമെന്നില്ല. ഗ്രൗണ്ടിലുള്ള എല്ലാവരും നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്താകില്ല. നിങ്ങളുടെ ഈഗോ മാറ്റിവച്ച് ഗ്രൗണ്ടിൽ പ്രകടനങ്ങൾ നടത്തുകയാണു വേണ്ടത്.’’– യുവരാജ് സിങ് പറഞ്ഞു.

English Summary:

Me And MS Dhoni Are Not Close Friends: Yuvraj Singh