ബെംഗളൂരു∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ നിലവിലെ ചാംപ്യൻമാരായ സൗരാഷ്ട്രയെ തകർത്ത് തുടക്കം ഗംഭീരമാക്കി കേരളം. സഞ്ജു സാംസൺ നയിക്കുന്ന കേരള ടീം മൂന്നു വിക്കറ്റുകൾക്കാണ് ആദ്യ മത്സരം ജയിച്ചു കയറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്ര 49.1 ഓവറിൽ 185 റൺസെടുത്തു പുറത്തായി. ബാറ്റിങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ നിലവിലെ ചാംപ്യൻമാരായ സൗരാഷ്ട്രയെ തകർത്ത് തുടക്കം ഗംഭീരമാക്കി കേരളം. സഞ്ജു സാംസൺ നയിക്കുന്ന കേരള ടീം മൂന്നു വിക്കറ്റുകൾക്കാണ് ആദ്യ മത്സരം ജയിച്ചു കയറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്ര 49.1 ഓവറിൽ 185 റൺസെടുത്തു പുറത്തായി.

ബാറ്റിങ്ങിൽ വന്‍തകര്‍ച്ച നേരിട്ട സൗരാഷ്ട്ര ഒരു ഘട്ടത്തിൽ ഏഴിന് 65 റൺസ് എന്ന നിലയിലായിരുന്നു. മധ്യനിര താരം വിശ്വരാജ് ജഡേജയുടെ ബാറ്റിങ് പ്രകടനമാണ് സൗരാഷ്ട്രയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 121 പന്തുകൾ നേരിട്ട താരം 98 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ട് 54 പന്തിൽ 37 റൺസെടുത്തു. സൗരാഷ്ട്രയുടെ മറ്റു ബാറ്റർമാർക്കൊന്നും രണ്ടക്കം കടക്കാൻ സാധിച്ചില്ല.

ADVERTISEMENT

കേരളത്തിനായി അഖിൻ സത്താർ നാലു വിക്കറ്റുകൾ വീഴ്ത്തി. ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 47.4 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ കേരളം വിജയത്തിലെത്തി. 76 പന്തിൽ 60 റൺസെടുത്ത അബ്ദുൽ ബാസിത്താണ് കേരളത്തിന്റെ ടോപ് സ്കോറർ.

ക്യാപ്റ്റൻ സഞ്ജു സാംസൺ 47 പന്തിൽ 30 റൺസെടുത്തു പുറത്തായി. അഖിൽ സ്കറിയ (54 പന്തിൽ 28), ശ്രേയസ് ഗോപാൽ (33 പന്തിൽ 21) എന്നിവരാണു കേരളത്തിന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. 25ന് മുംബൈയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

English Summary:

Kerala won by 43 wickets vs Saurashtra in Vijay Hazare Trophy Cricket