ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകവേഷത്തിൽ മിന്നു മണിക്ക് ഇന്ന് അരങ്ങേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യൻ എ ടീം ഇറങ്ങുമ്പോൾ അമരത്ത് കേരളത്തിന്റെ അഭിമാന താരം. ഇരുപത്തിനാലുകാരി മിന്നു ഉൾപ്പെടെ വനിതാ ക്രിക്കറ്റിലെ യുവതാരങ്ങളാണ് ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകവേഷത്തിൽ മിന്നു മണിക്ക് ഇന്ന് അരങ്ങേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യൻ എ ടീം ഇറങ്ങുമ്പോൾ അമരത്ത് കേരളത്തിന്റെ അഭിമാന താരം.

ഇരുപത്തിനാലുകാരി മിന്നു ഉൾപ്പെടെ വനിതാ ക്രിക്കറ്റിലെ യുവതാരങ്ങളാണ് ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദി. ഡിസംബർ 1,3 തീയതികളിലാണ് മറ്റു മത്സരങ്ങൾ.

ADVERTISEMENT

എ ടീമുകൾ തമ്മിലുള്ള പരമ്പരയ്ക്കുശേഷം ഇന്ത്യ–ഇംഗ്ലണ്ട് സീനിയർ ടീമുകൾ തമ്മിൽ അടുത്ത മാസം ഒരു ടെസ്റ്റും 3 ട്വന്റി20 മത്സരങ്ങളുമുണ്ട്. അതിനുശേഷം ജനുവരിയിൽ ഇന്ത്യൻ സീനിയർ ടീം ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെടും. ഈ മത്സരങ്ങൾക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നതിനു മുൻപായാണ് എ ടീമുകളുടെ പരമ്പര നടക്കുന്നത്. സീനിയർ ടീമിൽ സ്ഥാനമുറപ്പിക്കുന്നതിന് മിന്നു മണി അടക്കമുള്ള യുവ താരങ്ങൾക്ക് ഈ മത്സരങ്ങളിലെ പ്രകടനം നിർണായകമാണ്.

ഡിസംബർ 9ന് നടക്കുന്ന വനിതാ പ്രിമിയർ ലീഗ് താരലേലവും ഈ പരമ്പരയ്ക്കിറങ്ങുന്ന വനിതാ താരങ്ങളുടെ മനസ്സിലുണ്ടാകും.

ADVERTISEMENT

പ്രവേശനം സൗജന്യം

മുംബൈ ∙ പരമ്പരയിലെ 3 മത്സരങ്ങളിലും സ്റ്റേഡിയത്തിൽ സൗജന്യ പ്രവേശനം നൽകാൻ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിനായി വാങ്കഡെ സ്റ്റേഡിയത്തിലെ ഗേറ്റുകളെല്ലാം തുറന്നിടും. വനിതാ ക്രിക്കറ്റ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

English Summary:

Captain Minnu to lead Indian team