സൂറത്ത്∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെയുണ്ടായ തർക്കത്തിനു പിന്നാലെ ഗൗതം ഗംഭീറിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ശ്രീശാന്ത്. വിരമിച്ച താരങ്ങളുടെ ക്രിക്കറ്റ് മത്സരത്തിനിടയിലെ തർക്കം ഗ്രൗണ്ടിനു പുറത്തേക്കു പോയതോടെ, ഗംഭീറിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോയ്ക്കു കീഴിലാണ് ശ്രീശാന്തിന്റെ പ്രതികരണം. നിങ്ങൾ സുപ്രീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറത്ത്∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെയുണ്ടായ തർക്കത്തിനു പിന്നാലെ ഗൗതം ഗംഭീറിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ശ്രീശാന്ത്. വിരമിച്ച താരങ്ങളുടെ ക്രിക്കറ്റ് മത്സരത്തിനിടയിലെ തർക്കം ഗ്രൗണ്ടിനു പുറത്തേക്കു പോയതോടെ, ഗംഭീറിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോയ്ക്കു കീഴിലാണ് ശ്രീശാന്തിന്റെ പ്രതികരണം. നിങ്ങൾ സുപ്രീം കോടതിക്കും മുകളിലാണോയെന്നാണു ശ്രീശാന്ത് ചോദിച്ചത്. ഇതിന് ഗംഭീർ മറുപടി നൽകിയിട്ടില്ല.

‘‘ഒരു കായിക താരത്തിനും സഹോദരനും എല്ലാത്തിനുമുപരി ജനപ്രതിനിധിയെന്ന നിലയിലുമുള്ള പരിധികൾ നിങ്ങൾ ലംഘിച്ചു. എല്ലാ ക്രിക്കറ്റ് താരങ്ങളുമായും പ്രശ്നങ്ങളുണ്ടാക്കുന്നതു തുടരുന്നു. ഇവിടെ എന്താണു പ്രശ്നം? ഞാന്‍ ചിരിച്ചുകൊണ്ട് എല്ലാം കാണുകയാണു ചെയ്തത്. നിങ്ങളെന്നെ ഒത്തുകളിക്കാരനായി മുദ്രകുത്താൻ ശ്രമിച്ചതല്ലേ? നിങ്ങൾ സുപ്രീം കോടതിക്കും മുകളിലാണോ? അങ്ങനെ സംസാരിക്കുന്നതിന് ഒരു അധികാരവും താങ്കൾക്കില്ല. അംപയർമാരെപ്പോലും അപമാനിച്ചു. എന്നിട്ടും പുഞ്ചിരിക്കുന്നതിനേക്കുറിച്ചാണോ സംസാരിക്കുന്നത്?.’’– ശ്രീശാന്ത് വ്യക്തമാക്കി.

ADVERTISEMENT

‘‘ആരെയും ബഹുമാനിക്കാത്ത ധിക്കാരിയും നിലവാരമില്ലാത്ത വ്യക്തിയുമാണു നിങ്ങള്‍. ഇന്നലെവരെ ഞാൻ താങ്കളെയും കുടുംബത്തെയും വളരെയേറെ ബഹുമാനിച്ചിരുന്നു. നിങ്ങളെന്നെ ഒരു തവണയല്ല ഒത്തുകളിക്കാരനെന്നു വിളിച്ചത്. ഏഴോ, എട്ടോ പ്രാവശ്യമാണ്. എന്നെ പ്രകോപിപ്പിക്കാനായി മോശം വാക്കുകൾ പ്രയോഗിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിൽ കൂടി കടന്നുപോയ ആരും മാപ്പു നൽകില്ല. ദൈവം നിങ്ങള്‍ക്കു മാപ്പു നൽകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ അതിനു ശേഷം ഗ്രൗണ്ടിൽ വരരുതായിരുന്നു. ദൈവം എല്ലാം കാണുന്നുണ്ട്.’’– ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

English Summary:

Are You Above The Supreme Court?: Sreesanth Fumes On Gautam Gambhir