ജൊഹാനസ്ബർഗ് ∙ മൂന്നാം ട്വന്റി20യിലെ ഉജ്വല വിജയത്തിനു പിന്നാലെ ഇന്ത്യൻ ആരാധകർക്ക് ആശ്വാസ വാർത്ത. വ്യാഴാഴ്ചത്തെ മത്സരത്തിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പരുക്ക് ഗുരുതരമല്ല. ‘എനിക്ക് നടക്കാൻ സാധിക്കുന്നുണ്ട്. പരുക്ക് ഗൗരവമുള്ളതല്ല– മത്സരശേഷം സൂര്യകുമാർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്വന്റി20 ക്രിക്കറ്റിൽ തന്റെ നാലാം സെഞ്ചറിയുമായി സൂര്യ മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 106 റൺസിനാണ്  ഇന്ത്യ തോൽപിച്ചത്. പിറന്നാൾ ദിനത്തിൽ 5 വിക്കറ്റു വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവായിരുന്നു ബോളിങ്ങിൽ ഇന്ത്യയുടെ വിജയശിൽപി. മൂന്നാം ഓവറിൽ റീസ ഹെൻഡ്രിക്സിന്റെ ഷോട്ട് ഔട്ട് ഫീൽഡിൽ തടയാൻ ശ്രമിക്കുമ്പോഴാണ് സൂര്യകുമാറിന്റെ കണങ്കാലിന് പരുക്കേറ്റത്.

ADVERTISEMENT

തുടർന്ന് സൂര്യ ഫീൽഡിൽ നിന്നു പിൻവാങ്ങിയപ്പോൾ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മൈതാനത്ത് നയിച്ചത്. ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കും.

English Summary:

Suryakumar Yadav Injury Updates