ഡെനീഡൻ∙ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തിനിടെ പാക്ക് താരം ബാബർ അസമിന്റെ സിക്സറിൽ പന്തു പിടിച്ചെടുക്കാൻ ശ്രമിച്ച ആരാധകനു പരുക്ക്. 37 പന്തുകൾ നേരിട്ട ബാബർ അസം 58 റൺസാണു മത്സരത്തിൽ നേടിയത്. എട്ട് ഫോറുകളും ഒരു സിക്സും ഡെനീ‍ഡനില്‍ ബാബർ ബൗണ്ടറി കടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെനീഡൻ∙ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തിനിടെ പാക്ക് താരം ബാബർ അസമിന്റെ സിക്സറിൽ പന്തു പിടിച്ചെടുക്കാൻ ശ്രമിച്ച ആരാധകനു പരുക്ക്. 37 പന്തുകൾ നേരിട്ട ബാബർ അസം 58 റൺസാണു മത്സരത്തിൽ നേടിയത്. എട്ട് ഫോറുകളും ഒരു സിക്സും ഡെനീ‍ഡനില്‍ ബാബർ ബൗണ്ടറി കടത്തി. ബൗണ്ടറിക്ക് തൊട്ടുപിന്നിൽ നിൽക്കുകയായിരുന്ന ആരാധകനാണ് ബാബറിന്റെ ഷോട്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്.

പന്തു കയ്യിലൊതുക്കാൻ സാധിക്കാതെ ആരാധകൻ വീഴുകയും ചെയ്തു. ക്രീസിൽനിന്ന് ഇതു കണ്ട ബാബർ ഞെട്ടലോടെ തലയിൽ കൈ വയ്ക്കുകയാണു ചെയ്തത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചറി പിറന്ന മത്സരത്തിൽ തോൽവി വഴങ്ങിയ പാക്കിസ്ഥാനു പരമ്പര നഷ്ടമായി. 62 പന്തുകളിൽനിന്ന് 137 റണ്‍സ് ഫിൻ അലൻ നേടി.

ADVERTISEMENT

45 റണ്‍സ് വിജയമാണ് മത്സരത്തിൽ കിവീസ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ന്യൂസീലൻഡ് 3–0ന് സ്വന്തമാക്കി. സ്കോർ 28ൽ നിൽക്കെ ഓപ്പണർ ഡെവോൺ കോൺവെയെ നഷ്ടമായ ന്യൂസീലൻഡിനെ വമ്പൻ സ്കോറിലെത്തിച്ചത് ബൗണ്ടറികൾ പറന്ന ഫിൻ അലന്റെ ഇന്നിങ്സായിരുന്നു. 16 സിക്സുകളാണ് കിവീസ് ഓപ്പണർ‌ ഡെനീഡനിൽ അടിച്ചുകൂട്ടിയത്. 48 പന്തുകളിൽ താരം സെഞ്ചറിയിലെത്തി.

മൂന്നാം മത്സരവും തോറ്റതോടെ പരമ്പരയിലെ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ള കളികൾ ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും പാക്കിസ്ഥാന്റെ ശ്രമം. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ഷഹീൻ ഷാ അഫ്രീദി ചുമതലയേറ്റെടുത്ത ശേഷം പാക്കിസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 19ന് ക്രൈസ്റ്റ് ചർച്ചിലാണ് പരമ്പരയിലെ അടുത്ത മത്സരം.

English Summary:

Babar Azam's reaction after his six injured fan