ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിലേക്കുള്ള സർപ്രൈസ് എൻട്രിയായിരുന്നു യുപിയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരൻ ധ്രുവ് ജുറൽ. ഐപിഎലിൽ രാജസ്ഥാൻ റോയൽ താരമായ ജുറലിനു ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിലേക്കുള്ള സർപ്രൈസ് എൻട്രിയായിരുന്നു യുപിയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരൻ ധ്രുവ് ജുറൽ. ഐപിഎലിൽ രാജസ്ഥാൻ റോയൽ താരമായ ജുറലിനു ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിലേക്കുള്ള സർപ്രൈസ് എൻട്രിയായിരുന്നു യുപിയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരൻ ധ്രുവ് ജുറൽ. ഐപിഎലിൽ രാജസ്ഥാൻ റോയൽ താരമായ ജുറലിനു ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിലേക്കുള്ള സർപ്രൈസ് എൻട്രിയായിരുന്നു യുപിയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരൻ ധ്രുവ് ജുറൽ. ഐപിഎലിൽ രാജസ്ഥാൻ റോയൽ താരമായ ജുറലിനു ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിലെ മിന്നും ഫോമാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വഴിതുറന്നത്. 

മറ്റൊരു രഞ്ജി ട്രോഫി സീസൺ ആരംഭിച്ചിരിക്കെ, ദേശീയ ടീമിൽ ഇടംകണ്ടെത്താൻ മത്സരിച്ചു കളിക്കുന്ന തിരക്കിലാണ് താരങ്ങൾ. സീസൺ തുടങ്ങി ആദ്യ പകുതി പിന്നിടും മുൻപ് പിറന്നത് 5 ഇരട്ട സെഞ്ചറികൾ. ഈ സീസണിൽ പ്രതീക്ഷ നൽകുന്ന ചില താരങ്ങളിലൂടെ...

ADVERTISEMENT

പവർഫുൾ പരാഗ്

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ പിഞ്ച് ഹിറ്ററായ റിയാൻ പരാഗ് രഞ്ജി ട്രോഫിയിൽ അസമിന്റെ ക്യാപ്റ്റനും വിശ്വസ്തനായ മിഡിൽ ഓർഡർ ബാറ്ററുമാണ്. ടൂർണമെന്റിൽ 3 മത്സരങ്ങളിൽനിന്ന് ഇതിനകം 2 സെഞ്ചറി നേടിയ ഇരുപത്തിരണ്ടുകാരൻ, സീസണിൽ 100നു മുകളിൽ സ്ട്രൈക്ക് റേറ്റുള്ള (114.42) ഏക താരമാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയിൽ ഋഷഭ് പന്തിന്റെ അഭാവം നികത്താനായി പരാഗിനെ പരീക്ഷിക്കാൻ സിലക്ടർമാർ ആലോചിച്ചാൽ അദ്ഭുതപ്പെടാനില്ല.

ജയ് ജഗദീശൻ

ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന തമിഴ്നാട് ഓപ്പണർ എൻ.ജഗദീശൻ, ഈ സീസണിലും മിന്നും ഫോമിലാണ്. 3 മത്സരങ്ങളിൽ നിന്ന് 139.50 ശരാശരിയിൽ ഇതിനോടകം 279 റൺ‍സ് നേടിയ ജഗദീശന്റെ സീസണിലെ ഉയർന്ന സ്കോ‍ർ 245 നോട്ടൗട്ട് . വിക്കറ്റ് കീപ്പർ ബാറ്ററായ ഈ ഇരുപത്തിയെട്ടുകാരനെ വൈകാതെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ പ്രതീക്ഷിക്കാം.

എൻ. ജഗദീശന്‍
ADVERTISEMENT

ഭുയി ഭായ്

സീനിയർ താരം ഹനുമ വിഹാരി ആന്ധ്ര ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഈ സീസണിൽ ടീമിനെ നയിക്കുന്നത് ഇരുപത്തിയേഴുകാരൻ റിക്കി ഭുയിയാണ്. ഇന്ത്യൻ അണ്ടർ 19 ടീമിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഭുയി, ഐപിഎലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ഈ രഞ്ജി സീസണിൽ ഇതിനോടകം 2 സെഞ്ചറി നേടിയ ഭുയി, മധ്യനിരയിൽ ടീമിന്റെ വിശ്വസ്തനാണ്.

റിക്കി ഭൂയി

വീര വിരാട്

ഇന്ത്യൻ ക്രിക്കറ്റിലെ വിരാട് രണ്ടാമനാകാൻ തയാറെടുക്കുകയാണ് ജാർഖണ്ഡ് താരം വിരാട് സിങ്. സീസണിൽ 2 സെഞ്ചറി അടക്കം 92 റൺസ് ശരാശരിയിൽ 276 റൺസ് നേടിയ ഈ ഇരുപത്തിയാറുകാരൻ ഇന്ത്യൻ അണ്ടർ 19, ഇന്ത്യൻ അണ്ടർ 23 ടീമുകളിലും കളിച്ചിട്ടുണ്ട്. ഐപിഎലിൽ സൺ റൈസേഴ്സ് താരമായ ഈ ഇടംകൈ ബാറ്റർ ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയനായ ഓൾറൗണ്ടറാണ്.

വിരാട് സിങ്
ADVERTISEMENT

പ്രിയങ്കരൻ പൂജാര

സീനിയർ ടീമിൽ ഇടം കണ്ടെത്താനായി യുവതാരങ്ങളെല്ലാം രഞ്ജി ട്രോഫിയിൽ മത്സരിച്ച് റൺസടിച്ചു കൂട്ടുമ്പോഴും റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ ഒരു സീനിയർ താരമാണ്– സാക്ഷാൽ ചേതേശ്വർ പൂജാര ! ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു തഴയപ്പെട്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മുപ്പത്തിയഞ്ചുകാരൻ പൂജാര മിന്നും ഫോമിലാണ്. 3 മത്സരങ്ങളിൽ നിന്ന് ഒരു ഇരട്ട സെഞ്ചറി അടക്കം 444 റൺസാണ് സീസണിൽ പൂജാരയുടെ നേട്ടം.

ചേതേശ്വര്‍ പൂജാര

സച്ചിൻ എന്ന പ്രതീക്ഷ

സീസൺ തുടങ്ങി 3 മത്സരങ്ങൾ പിന്നിടുമ്പോൾ കേരള ടീമിൽ നിന്ന് ഏറ്റവും പ്രതീക്ഷ നൽകുന്ന താരം മുപ്പത്തിയഞ്ചുകാരൻ സച്ചിൻ ബേബിയാണ്. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവുതെളിയിച്ചിട്ടും സീനിയർ ടീമിൽ ഇതുവരെ അവസരം ലഭിക്കാത്ത സച്ചിൻ, ഈ സീസണിലും മികച്ച ഫോമിലാണ്. 3 മത്സരങ്ങളിൽ നിന്ന് 78.33 ശരാശരിയിൽ 223 റൺസാണ് ഈ ഇടംകൈ ബാറ്ററുടെ സമ്പാദ്യം.

English Summary:

Domestic players waiting for national team entry