തിരുവനന്തപുരം∙ സച്ചിൻ ബേബി, അക്ഷയ് ചന്ദ്രൻ എന്നിവർ ബാറ്റുകൊണ്ടും ജലജ് സക്സേന പന്തുകൊണ്ടും തകർത്താടിയപ്പോൾ ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം ഡ്രൈവിങ് സീറ്റിൽ. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 363 റൺസ് പിന്തുടർന്ന ബംഗാൾ ഇന്നലെ കളി അവസാനിക്കുമ്പോൾ 8ന് 172 റൺസ് എന്ന നിലയിലാണ്. ആദ്യദിനത്തിൽ സെഞ്ചറി നേടിയ സച്ചിൻ ബേബിക്കു (124) പുറമേ അക്ഷയ് ചന്ദ്രനും (106) ഇന്നലെ കേരളത്തിനായി സെഞ്ചറി നേടി. പിന്നാലെ ജലജ് സക്സേനയുടെ മികവുറ്റ ബോളിങ് പ്രകടനത്തിലാണ് ബംഗാൾ തകർന്നടിഞ്ഞത്. ബംഗാളിന് നഷ്ടമായ 8 വിക്കറ്റിൽ ഏഴും ജലജിന്റെ പേരിലാണ്. നിലവിൽ കേരളത്തിന് ഒന്നാം ഇന്നിങ്സിൽ 191 റൺസ് ലീഡുണ്ട്. സ്കോർ: കേരളം 363, ബംഗാൾ 8ന് 172.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തുമ്പയിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിന് ഒരു തുമ്പ് പ്രതീക്ഷ പോലും നൽകാതെ കേരളത്തിന്റെ ഓൾറൗണ്ട് പ്രകടനം. ബോളിങ്ങിലും ബാറ്റിങ്ങിലും കേരളം മാസ്റ്റർ ക്ലാസ് പ്രകടനം പുറത്തെടുത്ത മത്സരം അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ വിജയം 8 വിക്കറ്റ് മാത്രം അകലെ. രണ്ടാം ഇന്നിങ്സിൽ 449 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിന്റെ രണ്ടു വിക്കറ്റുകൾ കേരള സ്പിന്നർമാർ സ്വന്തമാക്കി. ഇന്നലെ കളി അവസാനിക്കുമ്പോൾ ബംഗാൾ 2ന് 77 റൺസ് എന്ന നിലയിലാണ്.

ബംഗാളിനു ജയിക്കാൻ 372 റൺസ് കൂടി വേണം. 33 റൺസുമായി അഭിമന്യു ഈശ്വരനാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ 183 റൺസിന്റെ ലീഡ് സ്വന്തമാക്കിയ കേരളം മത്സരത്തിൽ 2 പോയിന്റ് ഉറപ്പാക്കി. ജലജ് സക്സേനയുടെ 9 വിക്കറ്റ് പ്രകടനത്തോടെ ഇന്നലെ ആദ്യ സെഷനിൽ തന്നെ ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച കേരളം രണ്ടാം ഇന്നിങ്സിൽ 6ന് 265 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. രോഹൻ കുന്നുമ്മൽ (51), സച്ചിൻ ബേബി (51), ശ്രേയസ് ഗോപാൽ (50) എന്നിവർ കേരളത്തിനായി അർധ സെഞ്ചറി നേടി. സ്കോർ: കേരളം: 363, 6ന് 265 ഡിക്ലയേഡ്. ബംഗാൾ: 180, 2ന് 77.

ADVERTISEMENT

തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നാണ് ജലജ് സക്സേനയുടേത്. 2–ാം ദിനം 7 വിക്കറ്റ് നേടിയ ജലജ് ഇന്നലെ ബംഗാളിന്റെ ശേഷിച്ച 2 വിക്കറ്റുകളും വീഴ്ത്തി.  

വേഗം ലീഡ് ഉയർത്തിയ ശേഷം ബംഗാളിനെ ബാറ്റിങ്ങിന് അയയ്ക്കുക എന്ന ലക്ഷ്യത്തിൽ ഇറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ രോഹൻ കുന്നുമ്മലും ജലജ് സക്സേനയും മികച്ച തുടക്കം നൽകി.    കേരളത്തിനായി ജലജ് (37), അക്ഷയ് ചന്ദ്രൻ (36) എന്നിവരും മികച്ച പ്രകടനം നടത്തി.  സഞ്ജു സാംസൺ ബാറ്റിങ്ങിന് ഇറങ്ങിയില്ല.

English Summary:

Ranji Trophy, Kerala vs Bengal Updates