രാജ്കോട്ട്∙ ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍ റെഹാൻ അഹമ്മദിനെ ഗുജറാത്തിലെ ഹിരാസാർ വിമാനത്താവളത്തിൽ തടഞ്ഞു. വീസയിൽ പ്രശ്നങ്ങളുള്ളതിനാലാണ് ടീമിനൊപ്പമെത്തിയ റെഹാൻ അഹമ്മദിനെ വിമാനത്താവളത്തിൽ കുറച്ചുനേരം തടഞ്ഞുവച്ചത്. രണ്ടാം മത്സരത്തിനു പിന്നാലെ ഇംഗ്ലണ്ട് താരങ്ങൾ പരിശീലനത്തിനായി യുഎഇയിലേക്കു പോയിരുന്നു. 15ന് തുടങ്ങുന്ന ടെസ്റ്റിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്കോട്ട്∙ ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍ റെഹാൻ അഹമ്മദിനെ ഗുജറാത്തിലെ ഹിരാസാർ വിമാനത്താവളത്തിൽ തടഞ്ഞു. വീസയിൽ പ്രശ്നങ്ങളുള്ളതിനാലാണ് ടീമിനൊപ്പമെത്തിയ റെഹാൻ അഹമ്മദിനെ വിമാനത്താവളത്തിൽ കുറച്ചുനേരം തടഞ്ഞുവച്ചത്. രണ്ടാം മത്സരത്തിനു പിന്നാലെ ഇംഗ്ലണ്ട് താരങ്ങൾ പരിശീലനത്തിനായി യുഎഇയിലേക്കു പോയിരുന്നു. 15ന് തുടങ്ങുന്ന ടെസ്റ്റിനു വേണ്ടി രാജ്കോട്ടിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു സംഭവം. സിംഗിൾ എൻട്രി വീസയാണു താരത്തിന്റെ കൈവശമുണ്ടായിരുന്നത്.

കുറച്ചു നേരത്തിനു ശേഷം താൽക്കാലിക രേഖകൾ തയാറാക്കി നൽകി റെഹാനെ ടീമിനൊപ്പം ഹോട്ടലിലേക്ക് അയച്ചു. രേഖകളിലെ വ്യത്യാസങ്ങളെ തുടർന്നാണു താരത്തെ തടഞ്ഞതെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിൽ അറിയിച്ചു. വീസ പ്രശ്നം വരും ദിവസങ്ങളിൽ തന്നെ പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും ഇസിബി വ്യക്തമാക്കി. മൂന്നാം ടെസ്റ്റിനു മുന്നോടിയായി റെഹാൻ അഹമ്മദ് ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം തുടങ്ങി.

ADVERTISEMENT

വീസ ലഭിക്കാൻ വൈകിയതിനാൽ പാക്കിസ്ഥാൻ വംശജനായ സ്പിന്നര്‍ ശുഐബ് ബഷീറിന് കൃത്യസമയത്ത് ഇന്ത്യയിലെത്താൻ സാധിച്ചിരുന്നില്ല. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് ശുഐബ് ബഷീറിനു നഷ്ടമായി. യുഎഇയിൽനിന്ന് യുകെയിലേക്കു പോയി വീസ പ്രശ്നങ്ങള്‍ തീർത്ത ശേഷമായിരുന്നു താരം ഇന്ത്യയിലെത്തിയത്.

ശുഐബ് ബഷീറിനെപ്പോലെ, റെഹാൻ അഹമ്മദും പാക്കിസ്ഥാൻ വംശജനാണ്. വീസ ലഭിക്കാനുള്ള നടപടികൾ വീണ്ടും തുടങ്ങാൻ ഇംഗ്ലണ്ട് ബോർഡ‍ിനോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റെഹാന്‍ അഹമ്മദിന് ടീമിനൊപ്പം തുടരുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനായി പരമ്പരയിലെ രണ്ടു മത്സരങ്ങളും കളിച്ച റെഹാൻ ഇതുവരെ എട്ടു വിക്കറ്റുകൾ നേടിയിട്ടുണ്ട്.

English Summary:

Rehan Ahmed delayed at Rajkot Airport as England visa issues