അവസാന രണ്ടു സീസൺ മറന്ന് മുന്നേറാനാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണയൊരുങ്ങുന്നതെങ്കിൽ ആ രണ്ട് സീസണിലെ ഊർജം ഉൾക്കൊണ്ട് ഫൈനലിൽ കയറുകയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് സീസണുകളിൽ 8, 10 സ്ഥാനങ്ങളിലായിപ്പോയ ഹൈദരാബാദ്, ഏകദിന ലോകകപ്പ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെയും ഫൈനലിലെ താരം ട്രാവിസ് ഹെഡിനെയും ടീമിൽ ചേർത്ത് തലയും വാലും മുറുക്കിയാണ് ഇത്തവണയെത്തുന്നത്. ഐപിഎലിൽ വന്നശേഷമുള്ള ആദ്യ രണ്ടു സീസണിലും പ്ലേ ഓഫ് കണ്ടിട്ടും എലിമിനേറ്ററിൽ തകർന്നു പോയ ലക്നൗവിന്റെ ഇത്തവണത്തെ പടയൊരുക്കം ബോളിങ് ശക്തികൂട്ടിയാണ്. രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡ് ചെയ്തെത്തുന്ന മലയാളി താരം ദേവ്ദത്ത് പടിക്കൽ ശക്തമായ ബാറ്റിങ് നിരയ്ക്ക് മുതൽക്കൂട്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവസാന രണ്ടു സീസൺ മറന്ന് മുന്നേറാനാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണയൊരുങ്ങുന്നതെങ്കിൽ ആ രണ്ട് സീസണിലെ ഊർജം ഉൾക്കൊണ്ട് ഫൈനലിൽ കയറുകയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ലക്ഷ്യം. 

കഴിഞ്ഞ രണ്ട് സീസണുകളിൽ 8, 10 സ്ഥാനങ്ങളിലായിപ്പോയ ഹൈദരാബാദ്, ഏകദിന ലോകകപ്പ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെയും ഫൈനലിലെ താരം ട്രാവിസ് ഹെഡിനെയും ടീമിൽ ചേർത്ത് തലയും വാലും മുറുക്കിയാണ് ഇത്തവണയെത്തുന്നത്. ഐപിഎലിൽ വന്നശേഷമുള്ള ആദ്യ രണ്ടു സീസണിലും പ്ലേ ഓഫ് കണ്ടിട്ടും എലിമിനേറ്ററിൽ തകർന്നു പോയ ലക്നൗവിന്റെ ഇത്തവണത്തെ പടയൊരുക്കം ബോളിങ് ശക്തികൂട്ടിയാണ്.  രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡ് ചെയ്തെത്തുന്ന മലയാളി താരം ദേവ്ദത്ത് പടിക്കൽ ശക്തമായ ബാറ്റിങ് നിരയ്ക്ക് മുതൽക്കൂട്ടാകും. 

ADVERTISEMENT

ഉദിച്ചുയരാൻ ഹൈദരാബാദ് 

കമിൻസിനെ ക്യാപ്റ്റനാക്കി ട്രാവിസ് ഹെഡിനെ ഓപ്പണർ സ്ഥാനത്തേക്കെത്തിച്ച് ‘ഹെഡ്’ വെയ്റ്റോടെയാണ് പേരുദോഷം മാറ്റാൻ ഹൈദരാബാദ് എത്തുന്നത്. എയ്ഡൻ മാർക്രം, ഹെൻറിച് ക്ലാസൻ, മാർക്കോ യാൻസൻ, ഗ്ലെൻ ഫിലിപ്സ് തുടങ്ങിയ മികച്ച ട്വന്റി20 താരങ്ങളുള്ള നിരയിലേക്ക് ചുളുവിലയ്ക്ക് വാനിന്ദു ഹസരംഗ കൂടി വന്നതോടെ മികച്ചവരിൽ പലരും പുറത്തിരിക്കേണ്ട അവസ്ഥ. കടലാസിൽ അതിശക്തരായ ടീമിന് മികച്ച ടീം കോമ്പിനേഷൻ കണ്ടെത്തുന്നതാകും യഥാർഥ വെല്ലുവിളി. 

First Look

അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, മയാങ്ക് അഗർവാൾ, അബ്ദുൽ സമദ് എന്നിവരടങ്ങുന്ന ഇന്ത്യൻ നിരയിലേക്ക് പുതിയ താരങ്ങൾ  ‘സിങ്ക്’ ആയാൽ ഹൈദരാബാദിനെ പിടിച്ചാൽ കിട്ടില്ല. ട്വന്റി20യിൽ നിലവിലെ ഏറ്റവും മികച്ച സ്പിൻ ഹിറ്ററായ ക്ലാസന്റെ ഫോം നിർണായകമാകും. വർഷങ്ങളായി ഭുവനേശ്വർ കുമാർ നയിക്കുന്ന ബോളിങ് നിരയുടെ കടിഞ്ഞാൺ പാറ്റ് കമിൻസ് ഏറ്റെടുത്താൽ ഡെത്ത് ബോളിങ്ങിൽ റൺസ് പിടിച്ചുനിർത്താനും നിർണായക ഓവറുകളെറിയാനും ആളാകും. വെറ്ററൻ താരം ജയ്ദേവ് ഉനദ്കട്ടും പേസ് ബോളിങ്ങിന് വൈവിധ്യം പകരും. വാഷിങ്ടൺ സുന്ദറിനും മായങ്ക് മാർക്കണ്ഡേയ്ക്കും കൂട്ടായി ഹസരംഗ കൂടി എത്തിയാൽ സ്പിൻ വിഭാഗവും സെറ്റ്. 

ADVERTISEMENT

Fear Factor

മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവം തന്നെ ഇത്തവണയും ടീമിന്റെ പോരായ്മ. ടീം അവസരം നൽകുന്ന യുവതാരങ്ങളൊന്നും സ്ഥിരത കാണിച്ച ചരിത്രമില്ല. സമദ്, അഭിഷേക്, ഉമ്രാൻ മാലിക് എന്നിവരൊന്നും സീസൺ മുഴുവൻ മികവ് നിലനിർത്തുന്നില്ല. മയാങ്ക് അഗർവാളിനും കഴിഞ്ഞ രണ്ടു സീസൺ മെച്ചമായിരുന്നില്ല. കമിൻസിനെ മാറ്റി നിർത്തിയാൽ പേസ് ബോളിങ് വിഭാഗം ഗ്ലാമറസ് അല്ല. 

Super XII

എയ്ഡൻ മാർക്രം, മയാങ്ക് അഗർവാൾ, ട്രാവിസ് ഹെഡ്, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, ഹെൻറിച് ക്ലാസൻ, വാഷിങ്ടൻ സുന്ദർ, പാറ്റ് കമിൻസ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, മായങ്ക് മാർക്കണ്ഡേ, ടി.നടരാജൻ.

ADVERTISEMENT

കപ്പടിക്കാൻ ‌ലക്നൗ 

കെ.എൽ.രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സിന് ബാറ്റിങ് കരുത്ത് ഒരു വിഷയമേയായിരുന്നില്ല. ബോളിങ്ങിലെ പോരായ്മകളാണ് അവരെ കുഴക്കിയത്. ഇത്തവണ കാശെറിഞ്ഞ് ഇന്ത്യൻ ബോളർമാരെ ‘തൂക്കി’യാണ് പുതിയ സീസണിന് ഒരുങ്ങുന്നത്. ദേവ്ദത്ത് പടിക്കലിന്റെ വരവ് ബാറ്റിങ്ങിനെ ഒന്നുകൂടി സ്ഥിരപ്പെടുത്തും. 

First Look

രാഹുൽ, ക്വിന്റൻ ഡികോക്ക്, മാർക്കസ് സ്റ്റോയ്നിസ്, കൈൽ മെയേഴ്സ്, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, ദേവ്ദത്ത് പടിക്കൽ.. ആക്രമണവും സ്ഥിരതയും ഫിനിഷിങ്ങും ഒരുപോലെ കോർത്തെടുത്തൊരു ബാറ്റിങ് ലൈനപ്പാണ് എൽഎസ്ജിയുടെ ശക്തി. ഓൾറൗണ്ടർമാരുടെ കൂട്ടയിടിയും. ബോളിങ് ശക്തി കൂട്ടാൻ പേസർ ശിവം മാവിയെയും സ്പിന്നർ എം.സിദ്ധാർഥിനെയും ടീമിലെത്തിച്ചു. മാർക് വുഡിന്റെ അഭാവം നികത്താൻ വിൻഡീസ് പേസ് സെൻസേഷൻ ഷമാർ ജോസഫ് വരുന്നു. രവി ബിഷ്ണോയ്, മുഹ്സിൻ ഖാൻ, നവീൻ ഉൾ ഹഖ്, ഡേവിഡ് വില്ലി എന്നിവരാണ് മറ്റു പ്രധാന ബോളർമാർ. 

Fear Factor

ബാറ്റർമാരിൽ പലരും ഫോമിലല്ലെന്നതാണ് പ്രധാന തലവേദന. ക്യാപ്റ്റൻ രാഹുൽ പരുക്ക് കഴിഞ്ഞ് മടങ്ങിയെത്തുകയാണ്. വൻവില കൊടുത്തു വാങ്ങിയ ബോളർ ശിവം മാവി ഏറെ നാളായി മത്സര രംഗത്തില്ല. പോരാത്തതിന് എപ്പോഴും പരുക്കിനു സാധ്യതയുള്ള താരവും. മാർക് വുഡിനെപ്പോലെ ഒരു മികച്ച ബോളർ മടങ്ങിയതോടെ കഴിഞ്ഞ തവണ ടീമിന്റെ ബോളിങ് ശക്തി കുറഞ്ഞു പോയിരുന്നു. ഷമാർ ഇന്ത്യയിൽ ആദ്യമായി കളിക്കുകയാണ്. മികച്ചൊരു ഡെത്ത് ബോളറുടെ അസാന്നിധ്യവും പോരായ്മ. 

Super XII

കെ.എൽ.രാഹുൽ, ക്വിന്റൻ ഡികോക്ക്, ദീപക് ഹൂഡ, ആയുഷ് ബദോനി, ദേവ്ദത്ത് പടിക്കൽ, നിക്കോളാസ് പുരാൻ, മാർക്കസ് സ്റ്റോയ്നിസ്, ക്രുനാൽ പാണ്ഡ്യ, രവി ബിഷ്ണോയ്, മുഹ്സിൻ ഖാൻ, ശിവം മാവി, ഷമാർ ജോസഫ്.

English Summary:

Sunrisers Hyderabad and Lucknow Super Giants IPL team analysis