ചെന്നൈ ∙ ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് 143ൽ അവസാനിച്ചു.

ചെന്നൈ ∙ ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് 143ൽ അവസാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് 143ൽ അവസാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് 143ൽ അവസാനിച്ചു. ജയത്തോടെ സിഎസ്കെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ 6ന് 206, ഗുജറാത്ത് ടൈറ്റൻസ് – 20 ഓവറിൽ 8ന് 143.

മറുപടി ബാറ്റിങ്ങിൽ ടൈറ്റൻസിന്റെ ഇന്നിങ്സിന് ശുഭകരമായ തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (8) ദീപക് ചാഹർ വിക്കറ്റിനു മുന്നിൽ കുടുക്കി. രണ്ടോവർ പിന്നിടുമ്പോഴേക്കും വൃദ്ധിമാൻ സാഹയെ (17 പന്തിൽ 21) കൂടി പുറത്താക്കി ചാഹർ വീണ്ടും പ്രഹരമേൽപിച്ചു. സ്കോർ 55ൽ നിൽക്കേ വിജയ് ശങ്കറിനെ (12) ഡാരിൽ മിച്ചൽ ധോണിയുടെ കൈകളിലെത്തിച്ചു. പ്രോട്ടീസ് താരം ഡേവിഡ് മില്ലറെ (21) തുഷാർ ദേശ്പാണ്ഡെ കൂടാരം കയറ്റി. 

ADVERTISEMENT

ഇംപാക്ട് പ്ലെയറായി എത്തിയ സായ് സുദർശൻ (37) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ ചുരുങ്ങി. അസ്മത്തുല്ല ഒമര്‍സായ് (11), റാഷിദ് ഖാൻ (1), രാഹുൽ തെവാത്തിയ (6), ഉമേഷ് യാദവ് (10*), സ്പെൻസർ ജോൺസൻ (5*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈക്കു വേണ്ടി ദീപക് ചാഹർ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വീതം വിക്കറ്റു പിഴുതു.

∙തകർത്തടിച്ച് രചിനും ദുബെയും

ആദ്യ ഓവറുകളിൽ രചിൻ രവീന്ദ്ര തുടങ്ങിവച്ച വെടിക്കെട്ട് അവസാന ഓവറുകളിൽ ശിവം ദുബെ ഏറ്റെടുത്തതോടെയാണ് ടൈറ്റന്‍സിനു മുന്നിൽ ചെന്നൈ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്‌. അർധ സെഞ്ചറി നേടി പുറത്തായ ദുബെയാണ് (23 പന്തില്‍ 51) ചെന്നൈയുടെ ടോപ് സ്കോറർ. അജിങ്ക്യ രഹാനെ ഒഴികെയുള്ള ബാറ്റർമാർ താളം കണ്ടെത്തിയതോടെ ടൈറ്റൻസ് ബോളർമാർ അമ്പേ പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം സാക്ഷിയായത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റു നഷ്ടത്തിലാണ് ചെന്നൈ 206 റൺസ് നേടിയത്.

ADVERTISEMENT

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം പാളിയെന്ന് ആദ്യ ഓവറുകളിൽ തന്നെ ചെന്നൈ ബാറ്റർമാർ‌ തെളിയിച്ചു. ആദ്യ വിക്കറ്റില്‍ 5.2 ഓവറിൽ 62 റൺസാണ് അവർ‌ അടിച്ചു കൂട്ടിയത്. 20 പന്തിൽ 46 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് ആദ്യം പുറത്തായത്. 6 ഫോറും 3 സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. മൂന്നാമനായിറങ്ങിയ രഹാനെ നിരാശപ്പെടുത്തി. 12 പന്തിൽ 12 റൺസ് നേടിയാണ് താരം പുറത്തായത്.

നിലയുറപ്പിച്ചു കളിച്ച ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്‌വാദ് 36 പന്തിൽ 46 റൺസ് നേടി. 13–ാം ഓവറിലാണ് താരം പുറത്തായത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ തുടക്കം മുതൽ തകർത്തടിച്ചു. 2 ഫോറും 5 സിക്സും സഹിതമാണ് താരം അർധ ശതകം പൂർത്തിയാക്കിയത്. 19–ാം ഓവറിൽ സ്കോർ 184ൽനിൽക്കേ വിജയ് ശങ്കറിനു ക്യാച്ച് നൽകിയാണ് ദുബെ മടങ്ങിയത്. ഡാരിൽ മിച്ചൽ (24*), സമീർ റിസ്‌വി (14), രവീന്ദ്ര ജഡേജ (6*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ഗുജറാത്തിനായി റാഷിദ് ഖാൻ 2 വിക്കറ്റു നേടി.

ADVERTISEMENT

പ്ലേയിങ് ഇലവൻ

ഗുജറാത്ത് ടൈറ്റൻസ് – വൃദ്ധിമാൻ സാഹ, ശുഭ്മൻ ഗിൽ, വിജയ് ശങ്കർ, അസ്മത്തുല്ല ഒമർസായ്, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, സായ് കിഷോർ, ഉമേഷ് യാദവ്, മോഹിത് ശർമ, സ്പെൻസർ ജോൺസൻ.
ചെന്നൈ സൂപ്പർ കിങ്സ് – ഋതുരാജ് ഗയ്ക്‌വാദ്, രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എം.എസ്.ധോണി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുസ്താഫിസുർ റഹ്മാൻ.

English Summary:

IPL 2024: Chennai Super Kings vs Gujarat Titans Match Updates