ജയ്പുർ ∙ റിയാൻ പരാഗിന് നന്ദി, രാജസ്ഥാൻ റോയൽസിനായി അവസാന ഓവറിൽ 25 റൺസ് നേടിയതിന്! പരാഗിന്റെ പവർഫുൾ ഇന്നിങ്സും ബോളർമാരുടെ മികവും ഒന്നുചേർന്നപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 12 റൺസിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റിയാൻ പരാഗിന്റെ അപരാജിത അർധ സെഞ്ചറിയുടെ (45 പന്തിൽ 84*) ബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയപ്പോൾ ഡൽഹിയുടെ പോരാട്ടം 173 റൺസിൽ അവസാനിച്ചു. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 5ന് 185. ഡൽഹി 20 ഓവറിൽ 5ന് 173. അർധ സെഞ്ചറിയുമായി രാജസ്ഥാൻ ബാറ്റിങ്ങിന്റെ നെടുംതൂണായ പരാഗ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊരുതിവീണ് ഡൽഹി

ADVERTISEMENT

186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാർണറും (34 പന്തിൽ 49) മിച്ചൽ മാർഷും (12 പന്തിൽ 23) ചേർന്നു നൽകിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്ത് (26 പന്തിൽ 28) താളം കണ്ടെത്താൻ സമയമെടുത്തതോടെ ഡൽഹിയുടെ റൺ റേറ്റ് കുറഞ്ഞു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ട്രിസ്റ്റൻ സ്റ്റബ്സിന് (23 പന്തിൽ 44 നോട്ടൗട്ട്) ഡൽഹിയെ വിജയത്തിന് തൊട്ടരികെ എത്തിക്കാനേ സാധിച്ചുള്ളൂ. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ ആവശ്യം. യോർക്കറുകളിലൂടെ ഡൽഹി ബാറ്റർമാരെ വിറപ്പിച്ച ആവേശ് വിട്ടുനൽകിയത് 4 റൺസ് മാത്രം.

പരാഗ് പവർ‌

ADVERTISEMENT

ഓപ്പണർ യശസ്വി ജയ്സ്വാളിനെ (5) രണ്ടാം ഓവറിൽ തന്നെ നഷ്ടപ്പെട്ട ഞെട്ടലുമായാണ് രാജസ്ഥാൻ തുടങ്ങിയത്. മികച്ച തുടക്കം ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണും (14 പന്തിൽ 15) താളം കണ്ടെത്താൻ പ്രയാസപ്പെട്ട ജോസ് ബട്‌ലറും (16 പന്തിൽ 11) പിന്നാലെ മടങ്ങിയതോടെ 3ന് 36 എന്ന നിലയിലേക്ക് രാജസ്ഥാൻ വീണു. നാലാം വിക്കറ്റിൽ ഒന്നിച്ച റിയാൻ പരാഗ്– ആർ.അശ്വിൻ (19 പന്തി‍ൽ 29) സഖ്യമാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ അശ്വിൻ, 3 സിക്സ് ഉൾപ്പെടെയാണ് 29 റൺസ് നേടിയത്.

അശ്വിൻ പുറത്തായതോടെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത പരാഗ്, ഡൽഹി ബോളർമാരെ കടന്നാക്രമിച്ചു. 45 പന്തിൽ 6 സിക്സും 7 ഫോറും അടങ്ങുന്നതാണ് പരാഗിന്റെ ഇന്നിങ്സ്. ആൻറിച്ച് നോർട്യ എറിഞ്ഞ അവസാന ഓവറിൽ 3 ഫോറും 2 സിക്സും അടക്കം 25 റൺസാണ് പരാഗ് നേടിയത്. കളിയിൽ നിർണായകമായതും ഈ അവസാന ഓവർ തന്നെ. അവസാന ഓവറുകളിൽ ധ്രുവ് ജുറേലും (12 പന്തിൽ 20) ഷിമ്രോൺ ഹെറ്റ്മെയറും (7 പന്തിൽ14 നോട്ടൗട്ട്) പരാഗിന് പിന്തുണ നൽകിയതോടെ രാജസ്ഥാൻ ടോട്ടൽ 185ൽ എത്തി.

English Summary:

Rajasthan royals win against Delhi Capitals in IPL