വാഷിങ്ടൻ∙ ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ തേടി യുഎസിലേക്കു പോയ ഇന്ത്യ അണ്ടർ 19 ടീം മുൻ ക്യാപ്റ്റൻ ഉൻമുക്ത് ചന്ദിനു തിരിച്ചടി. യുഎസ് ദേശീയ ടീമിനായി കളിക്കാനുള്ള യോഗ്യത താരം സ്വന്തമാക്കിയെങ്കിലും ഉൻമുക്തിനെ സിലക്ടർമാർ ടീമിലേക്കു പരിഗണിച്ചില്ല. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി കാനഡ‍യ്ക്കെതിരെ ട്വന്റി20 പരമ്പര കളിക്കാൻ ഒരുങ്ങുകയാണ് യുഎസ്എ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ തേടി യുഎസിലേക്കു പോയ ഇന്ത്യ അണ്ടർ 19 ടീം മുൻ ക്യാപ്റ്റൻ ഉൻമുക്ത് ചന്ദിനു തിരിച്ചടി. യുഎസ് ദേശീയ ടീമിനായി കളിക്കാനുള്ള യോഗ്യത താരം സ്വന്തമാക്കിയെങ്കിലും ഉൻമുക്തിനെ സിലക്ടർമാർ ടീമിലേക്കു പരിഗണിച്ചില്ല. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി കാനഡ‍യ്ക്കെതിരെ ട്വന്റി20 പരമ്പര കളിക്കാൻ ഒരുങ്ങുകയാണ് യുഎസ്എ. ഏപ്രിൽ ഏഴിനാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്കു തുടക്കമാകുന്നത്.

15 അംഗ സ്ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ഉൻമുക്ത് ചന്ദിന് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം 2010ലും 2012 ലും ഇന്ത്യയ്ക്കായി അണ്ടർ 19 ലോകകപ്പ് കളിച്ച സ്പിന്നർ ഹർമീത് സിങ് ടീമിലെത്തി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റേയും രാജസ്ഥാൻ റോയൽ‌സിന്റേയും താരമായിരുന്നു ഹർമീത്. 2013 ലെ ഐപിഎൽ വാതുവയ്പ് വിവാദത്തിൽ ഹർമീതിനെതിരെയും അന്വേഷണമുണ്ടായിരുന്നു. താരം കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു പിന്നീടു വ്യക്തമായി.

ADVERTISEMENT

യുഎസിലെ മൈനര്‍ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും, ഉൻമുക്ത് ചന്ദിനെ ടീമിലെടുത്തില്ല. 45 ഇന്നിങ്സുകളിൽനിന്നായി താരം 1500ൽ അധികം റൺസാണ് അടിച്ചുകൂട്ടിയത്. ന്യൂസീലൻഡ് മുൻ ക്രിക്കറ്റ് താരം കോറി ആൻഡേഴ്സനും യുഎസ് ടീമിൽ ചേർന്നു. 2018 വരെ ന്യൂസീലൻഡിനായി കളിച്ച താരമാണ് കോറി ആൻഡേഴ്സൻ. ഡൽഹി, ബെംഗളൂരു ടീമുകളിൽ കളിച്ചിട്ടുള്ള മിലിന്ദ് കുമാറും കാനഡയ്ക്കെതിരെ കളിക്കുന്നുണ്ട്.

മൊണാങ്ക് പട്ടേൽ നയിക്കുന്ന ടീമിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരാണ്. ആരോൺ ജോൺസാണു വൈസ് ക്യാപ്റ്റൻ. കാന‍ഡയ്ക്കെതിരെ കളിക്കുന്ന ടീം തന്നെ വലിയ മാറ്റമില്ലാതെ ട്വന്റി20 ലോകകപ്പും കളിക്കും. യുഎസിലും വെസ്റ്റിൻഡീസിലുമാണ് അടുത്ത ട്വന്റി20 ലോകകപ്പ് നടക്കേണ്ടത്. 

ADVERTISEMENT

കാനഡയ്ക്കെതിരായ പരമ്പരയ്ക്കുള്ള യുഎസ് ടീം– മൊണാങ്ക് പട്ടേൽ (ക്യാപ്റ്റൻ), ആരോൺ ജോൺസ് (വൈസ് ക്യാപ്റ്റൻ), ആൻഡ്രീസ് ഗൗസ്, കോറി ആൻഡേഴ്സൻ, ഗജനന്ദ് സിങ്, ഹർമീത് സിങ്, ജെസ്സി സിങ്, മിലിന്ദ് കുമാർ, നിസർഗ് പട്ടേൽ, നിതിഷ് കുമാർ, നോഷ്തുഷ് കെൻജികെ, സൗരഭ് നേത്രവൽ‌ക്കർ, ഷാഡ്‍ലി വാൻ ഷാക്‌വിക്, സ്റ്റീവൻ ടെയ്‍ലര്‍, ഉസ്മാൻ റഫീഖ്.

English Summary:

Unmukt Chand Not Picked in USA Squad