മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. പാണ്ഡ്യയെ പുറത്തിരുത്തി ഓള്‍ റൗണ്ടർ ശിവം ദുബെ, റിങ്കു സിങ് എന്നിവരെ സൂര്യകുമാർ യാദവിനൊപ്പം കളിപ്പിക്കണമെന്ന് വെങ്കടേഷ് പ്രസാദ് എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. പാണ്ഡ്യയെ പുറത്തിരുത്തി ഓള്‍ റൗണ്ടർ ശിവം ദുബെ, റിങ്കു സിങ് എന്നിവരെ സൂര്യകുമാർ യാദവിനൊപ്പം കളിപ്പിക്കണമെന്ന് വെങ്കടേഷ് പ്രസാദ് എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് വെങ്കടേഷ് പ്രസാദ് പാണ്ഡ്യയില്ലാത്ത ടീമിനെ കളിപ്പിക്കണമെന്ന നിലപാടെടുത്തത്.

‘‘സ്പിന്നർമാരെ മികച്ച രീതിയിലാണ് ശിവം ദുബെ കൈകാര്യം ചെയ്യുന്നത്. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് സൂര്യ, ഫിനിഷിങ്ങിൽ റിങ്കു സിങ്ങും മിടുക്കനാണ്. ട്വന്റി20 ടീമിൽ ഇവർ മൂന്നു പേരും പ്ലേയിങ് ഇലവനിൽ വരണം. വിരാട് കോലിയും രോഹിത് ശർ‌മയും ഉണ്ടാകും. വിക്കറ്റ് കീപ്പർ ബാറ്ററുടെ സ്ഥാനം മാത്രമാണു പിന്നെ ബാക്കിയുണ്ടാകുക.’’– വെങ്കടേഷ് പ്രസാദ് പ്രതികരിച്ചു.

ADVERTISEMENT

ടീം ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിൽ ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവരുടെ സ്ഥാനത്തെക്കുറിച്ച് വെങ്കടേഷ് പ്രസാദ് പ്രതികരിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിൽ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്ന് ഇതുവരെ വ്യക്തമല്ല. മലയാളി താരം സഞ്ജു സാംസൺ, ഡൽഹി ക്യാപിറ്റല്‍സ് ക്യാപ്റ്റൻ ഋഷഭ് പന്ത് എന്നിവർക്കും ടീമിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ട്.

English Summary:

Venkatesh Prasad's T20 World Cup Message