‘ക്ഷമയോടെ കാത്തിരിക്കുക, നിരന്തരം പരിശീലനം നടത്തുക. ആഗ്രഹിക്കുന്നതു കിട്ടാതാകുമ്പോൾ ഉടനെ അതിൽ നിന്നു പിന്മാറരുത്–’ മോട്ടിവേഷൻ ക്ലാസ് അല്ല, കേരള ടീമിലെത്തിയ ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്താൻ 20 വർഷം കാത്തിരിക്കേണ്ടി വന്ന ആശ ശോഭനയുടെ അനുഭവമാണ്. 13–ാം വയസ്സിൽ കേരള ടീമിലെത്തി, 16–ാം വയസ്സിൽ ടീം ക്യാപ്റ്റനായെങ്കിലും ആശ ആശിച്ചതു പോലെ ഇന്ത്യൻ ടീമിലെത്തിയത് ഇപ്പോൾ, 33–ാം വയസ്സിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ‘ക്ഷമയോടെ കാത്തിരിക്കുക, നിരന്തരം പരിശീലനം നടത്തുക. ആഗ്രഹിക്കുന്നതു കിട്ടാതാകുമ്പോൾ ഉടനെ അതിൽ നിന്നു പിന്മാറരുത്–’ മോട്ടിവേഷൻ ക്ലാസ് അല്ല, കേരള ടീമിലെത്തിയ ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്താൻ 20 വർഷം കാത്തിരിക്കേണ്ടി വന്ന ആശ ശോഭനയുടെ അനുഭവമാണ്. 13–ാം വയസ്സിൽ കേരള ടീമിലെത്തി, 16–ാം വയസ്സിൽ ടീം ക്യാപ്റ്റനായെങ്കിലും ആശ ആശിച്ചതു പോലെ ഇന്ത്യൻ ടീമിലെത്തിയത് ഇപ്പോൾ, 33–ാം വയസ്സിലാണ്. ഇന്ത്യൻ വനിതാ ട്വന്റി20 ടീമിനൊപ്പം ബംഗ്ലദേശ് പര്യടനത്തിനായി പുറപ്പെടും മുൻപ് തിരുവനന്തപുരം ആക്കുളത്തെ ടർഫിൽ പരിശീലനത്തിന് എത്തിയതാണ് ആശ.

ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ ജോയിയും അമ്മ ശോഭനയും സഹോദരൻ അനൂപിന്റെ ഭാര്യ ലിന്റയും അവരുടെ രണ്ടു മക്കളും പരിശീലകൻ ആരൺ ജോസ് തോമസും ഉൾപ്പെടെ വലിയ സംഘമാണ് ടർഫിലേക്ക് വന്നിറങ്ങിയത്. ‘അന്നു പെൺകുട്ടികളെ ക്രിക്കറ്റ് കളിക്കാൻ വിടുന്നത് അപൂർവമായിരുന്നു. എനിക്കു ക്രിക്കറ്റ് കളിക്കാനറിയില്ല. മകൻ അനൂപ് ആണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. പിന്നാലെ ആശയും ക്രിക്കറ്റിലേക്കിറങ്ങി–’ ജോയി പറഞ്ഞു.

ADVERTISEMENT

തിരുവനന്തപുരം പേരൂർക്കട മുക്കോല വേറ്റിക്കോണത്ത് മംഗലശേരി ബിൽഡിങ്സിലെ വാടക വീട്ടിലാണ് ജോയിയും കുടുംബവും ഇപ്പോൾ കഴിയുന്നത്. 12 വർഷം മുൻപ് റെയിൽവേയിൽ ജോലി നേടിയ ആശ ഇപ്പോൾ ഹൈദരാബാദിൽ സീനിയർ ടെക്നീഷ്യനാണ്. ആശ സംസാരിക്കുന്നു...

ഫിറ്റ്നസ് നിലനിർത്തുന്നതെങ്ങനെ?

33 വയസ്സായി. ശരീരക്ഷമത പരിപാലിക്കാൻ നല്ല ബുദ്ധിമുട്ടാണ്. നമുക്ക് ചോറ് ഒഴിവാക്കാൻ പാടാണല്ലോ. ഫിറ്റ്നസിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. ദിവസവും ഫിറ്റ്നസിനു വേണ്ടി ഒരു മണിക്കൂറും ക്രിക്കറ്റിനായി രണ്ടു മണിക്കൂറും ചെലവഴിക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടയിൽ പരിശീലനം നടത്താത്ത ദിവസങ്ങൾ കുറവാണ്. നെറ്റ്സ്, മാച്ച്, ഫീൽഡിങ് എല്ലാം ഇടവിട്ട ദിവസങ്ങളിൽ പരിശീലിക്കും. ഹൈദരാബാദിൽ പരിശീലനത്തിനു റെയിൽവേയുടെ സൗകര്യങ്ങളുണ്ട്.

ADVERTISEMENT

ദേശീയ ടീമിൽ ഇടം നേടാൻ വൈകിയതിൽ നിരാശയുണ്ടോ?

20 വർഷം മുൻപാണ് സംസ്ഥാന ടീമിൽ എത്തിയത്. 3 തവണ ദേശീയ ക്യാംപിലെത്തിയിട്ടും തിരഞ്ഞെടുക്കപ്പെട്ടില്ല. അതിൽ വലിയ നിരാശയുണ്ടായിരുന്നു. പിന്നെ, ദേശീയ ടീമിനെക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. ഇപ്പോൾ ടീമിലെത്തിയപ്പോൾ വലിയ സന്തോഷം. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കു വഴി തുറന്നത്.

ക്രിക്കറ്റിലേക്ക് എത്തുന്ന കുട്ടികളോടു പറയാൻ?

മറ്റു കായിക മേഖലകളിൽ മലയാളി പെൺകുട്ടികൾ നിറയെ ഉണ്ടെങ്കിലും ക്രിക്കറ്റിൽ കുറവാണ്. നിരന്തരം പരിശീലനം നടത്തുകയും മടുക്കാതെ മനസ്സുറപ്പോടെ മുന്നോട്ടു പോകുകയും ചെയ്യുക.

English Summary:

Thiruvananthapuram native Asha Shobhana speaks before leaving for the tour of Bangladesh with the Indian women's team