ചെന്നൈ ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന്റെ ഇന്നിങ്സ് 134ൽ അവസാനിച്ചു. 78 റൺസിനാണ് ചെന്നൈയുടെ ജയം.

ചെന്നൈ ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന്റെ ഇന്നിങ്സ് 134ൽ അവസാനിച്ചു. 78 റൺസിനാണ് ചെന്നൈയുടെ ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന്റെ ഇന്നിങ്സ് 134ൽ അവസാനിച്ചു. 78 റൺസിനാണ് ചെന്നൈയുടെ ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന്റെ ഇന്നിങ്സ് 134ൽ അവസാനിച്ചു. 78 റൺസിനാണ് ചെന്നൈയുടെ ജയം. 3 ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റ് പിഴുത തുഷാർ ദേശ്പാണ്ഡെയുടെ ബോളിങ് പ്രകടനം ചെന്നൈയുടെ ജയത്തിൽ നിർണായകമായി. 32 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ജയത്തോടെ ചെന്നൈ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ 3ന് 212, സൺ‌റൈസേഴ്സ് ഹൈദരാബാദ് – 18.5 ഓവറിൽ 134ന് പുറത്ത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഓപ്പണർമാർ തകർത്തടിച്ചാണ് തുടങ്ങിയത്. എന്നാൽ തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റ് വീണത് അവർക്ക് തിരിച്ചടിയായി. 7 പന്തിൽ 13 റൺസ് നേടിയ ട്രാവിസ് ഹെഡ് ഡാരിൽ മിച്ചലിനും അൻമോൾപ്രീത് സിങ് (0) മോയീൻ അലിക്കും ക്യാച്ച് നൽകി മടങ്ങി. തന്റെ തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമയെ (9 പന്തിൽ 15) കൂടി മടക്കി തുഷാർ, സൺറൈസേഴ്സിനെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടു. 

ADVERTISEMENT

15 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയെ രവീന്ദ്ര ജഡേജ ധേോണിയുടെ കൈകളിലെത്തിച്ചു. 11–ാം ഓവറിൽ പതിരാനയ്ക്കു മുന്നിൽ എയ്ഡൻ മാർക്രവും വീണു. 26 പന്തിൽ 32 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ എസ്ആർഎച്ചിന്റെ സ്കോർ 5ന് 85 എന്ന നിലയിലായി. സ്കോർ 117ൽ നിൽക്കെ ഹെൻറിച് ക്ലാസനെ (21 പന്തിൽ 20) കൂടി മടക്കി പതിരാന വീണ്ടും പ്രഹരമേൽപ്പിച്ചു. 19 റൺസെടുത്ത അബ്ദുൽ സമദിനെ ശാർദുൽ ഠാക്കൂർ കൂടാരം കയറ്റി. വാലറ്റത്ത് ആർക്കും രണ്ടക്കം കടക്കാനാവാതെ വന്നതോടെ സൺറൈസേഴ്സ് ഇന്നിങ്സ് 134ൽ അവസാനിച്ചു.

ഋതുരാജിനും മിച്ചലിനും അർധ സെഞ്ചറി 

സെഞ്ചറിക്ക് 2 റൺസ് അകലെ വീണ നായകൻ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ സൂപ്പർ കിങ്സിനായി തിളങ്ങിയത്. 54 പന്തിൽ 98 റൺസാണ് ഗെയ്ക്‌വാദ് നേടിയത്. ഗെയ്ക്‌വാദിനെ കൂടാതെ അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചല്‍, അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ എന്നിവരുടെ പ്രകടനവും സിഎസ്കെയുടെ ഇന്നിങ്സിൽ‌ നിര്‍ണായകമായി. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 212 റൺസ് നേടിയത്.

സിഎസ്കെ ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്‌വാദിന്റെ ബാറ്റിങ് (PTI Photo/ R Senthilkumar)
ADVERTISEMENT

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതിഞ്ഞ താളത്തിലാണ് ഇന്നിങ്സ് ആരംഭിച്ചത്. സ്കോർ 19ൽ നിൽക്കേ ഓപ്പണർ അജിങ്ക്യ രഹാനെ പുറത്തായി 12 പന്തിൽ 9 റ‌ൺസെടുത്ത താരം ഷഹബാസ് അഹമ്മദിനു ക്യാച്ച് നൽകി മടങ്ങി. പിന്നീടൊന്നിച്ച ഗെയ്ക്‌വാദും മിച്ചലും ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ചറി പാർട്നർഷിപ്പ് കണ്ടെത്തി. 14–ാം ഓവറിൽ മിച്ചലിനെ പുറത്താക്കി ജയദേവ് ഉനദ്കതാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തിൽ 7 ഫോറും ഒരു സിക്സും സഹിതം 52 റൺസ് നേടിയ താരം നിതിഷ് കുമാറിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 

നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ ക്യാപ്റ്റനു മികച്ച പിന്തുണയുമായി കളം നിറഞ്ഞതോടെ സൂപ്പർ കിങ്സ് വമ്പൻ സ്കോറിലേക്ക് കുതിച്ചു. സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ഗെയ്ക്‌വാദിന്റെ വിക്കറ്റ് അവസാന ഓവറില്‍ വീണത് ചെന്നൈ ആരാധകർക്ക് നിരാശയായി. തകർത്തടിച്ച ദുബെ 20പന്തിൽ 4 സിക്സറടക്കം 39 റൺസും ധോണി 2 പന്തിൽ 5 റൺസുമായി പുറത്താകാതെ നിന്നു. 

English Summary:

Sunrisers Hyderabad vs Chennai Super Kings Match Updates