ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ട‌ീമിൽ സഞ്ജു സാംസണും ഉണ്ടാകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഞാനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ട‌റെങ്കിൽ സഞ്ജു ആദ്യ ചോയ്സാകുമായിരുന്നു. ക്യാപ്റ്റൻസിയുടെയും മത്സരത്തിന്റെയും സമ്മർദങ്ങൾ ഒട്ടും ബാധിക്കാത്ത രീതിയിലാണ് സഞ്ജു ബാറ്റു ചെയ്യുന്നത്. അർഹമായ അവസരങ്ങൾ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇതുവരെ ലഭിച്ചി‌ട്ടില്ലെന്നും ടെലിവിഷൻ ഷോയിൽ പീറ്റേഴ്സൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ട‌ീമിൽ സഞ്ജു സാംസണും ഉണ്ടാകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഞാനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ട‌റെങ്കിൽ സഞ്ജു ആദ്യ ചോയ്സാകുമായിരുന്നു. ക്യാപ്റ്റൻസിയുടെയും മത്സരത്തിന്റെയും സമ്മർദങ്ങൾ ഒട്ടും ബാധിക്കാത്ത രീതിയിലാണ് സഞ്ജു ബാറ്റു ചെയ്യുന്നത്. അർഹമായ അവസരങ്ങൾ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇതുവരെ ലഭിച്ചി‌ട്ടില്ലെന്നും ടെലിവിഷൻ ഷോയിൽ പീറ്റേഴ്സൻ പറഞ്ഞു.

ലക്നൗവിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയ ശിൽപിയായതോടെയാണ് സഞ്ജുവിന്റെ ലോകകപ്പ് ടീം സ്ഥാനം വീണ്ടും ചർച്ചയായത്. 33 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ 197 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 3 വിക്കറ്റ് നഷ്ട‌ത്തിൽ മറികടന്നു. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ADVERTISEMENT

അതേസമയം. ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിനെക്കാൾ സാധ്യത സഞ്ജുവിനാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മികച്ച ബാറ്റിങ് തുടരുന്ന സഞ്ജു ക്യാപ്റ്റൻസിയിലും മികവ് തെളിയിച്ചു കഴിഞ്ഞു. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിന് സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രമേ തോൽവി രുചിക്കേണ്ടി വന്നിട്ടുള്ളൂ. കളിച്ച ഒൻപതിൽ എട്ടു മത്സരങ്ങളിലും ജയിച്ച ടീം പോയിന്റ് ടേബിളിൽ ഒന്നാമതാണ്. 

English Summary:

Pietersen wants Sanju in the Indian worldcup team