ജയ്പൂർ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചതിനു പിന്നാലെ ആവേശമുയർത്തുന്ന പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്വന്തം ചിത്രത്തിനൊപ്പം ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന ക്യാപ്ഷനും സഞ്ജു സാംസൺ കുറിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പൂർ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചതിനു പിന്നാലെ ആവേശമുയർത്തുന്ന പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്വന്തം ചിത്രത്തിനൊപ്പം ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന ക്യാപ്ഷനും സഞ്ജു സാംസൺ കുറിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയില്‍, വേടൻ രചിച്ച് സുഷിൻ ശ്യാം ഈണം ചിട്ട‍പ്പെടുത്തിയ ഗാനത്തിന്റെ ആദ്യ വരിയാണിത്. ഈ ഗാനവും ചിത്രത്തോടൊപ്പം സഞ്ജു ചേർത്തിട്ടുണ്ട്.

രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരമായ ഷിംറോൺ ഹെറ്റ്മിയർ, സിനിമാ താരങ്ങളായ ടോവിനോ തോമസ്, കാളിദാസ് ജയറാം തുടങ്ങിയ പ്രമുഖർ സഞ്ജുവിന്റെ ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീമിലെത്തി ഒൻപതു വർഷത്തിനു ശേഷമാണ് സഞ്ജുവിന് ഒരു ഐസിസി ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. 2024 ഐപിഎല്‍ സീസണിലെ തകർപ്പൻ പ്രകടനമാണു താരത്തിനു ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്.

ADVERTISEMENT

2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറിയത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.

ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

English Summary:

Sanju Samson's reaction after T20 World Cup team entry