ബെംഗളൂരു∙ ഐപിഎല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ഗ്ലെന്‍ മാക്സ്‍വെല്ലിനെ വിമർശിച്ചതിന് മുന്‍ ക്രിക്കറ്റ് താരം പാർഥിവ് പട്ടേലിനുനേരെ അധിക്ഷേപം. ‘‘ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഓവർറേറ്റഡ് ആയ താരമാണ് ഗ്ലെൻ മാക്സ്‍വെൽ’’ എന്നായിരുന്നു എക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഐപിഎല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ഗ്ലെന്‍ മാക്സ്‍വെല്ലിനെ വിമർശിച്ചതിന് മുന്‍ ക്രിക്കറ്റ് താരം പാർഥിവ് പട്ടേലിനുനേരെ അധിക്ഷേപം. ‘‘ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഓവർറേറ്റഡ് ആയ താരമാണ് ഗ്ലെൻ മാക്സ്‍വെൽ’’ എന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിൽ പാർഥിവ് പട്ടേലിന്റെ വിമർശനം. എന്നാല്‍ ആരാധകർക്ക് ഇതു രസിച്ചിട്ടില്ല. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആർസിബി ആരാധകരുടെ വിമര്‍ശനം കടുത്തു.

പാർഥിവ് പട്ടേലിന്റെ ഉയരവുമായി ബന്ധപ്പെട്ടുള്ള അധിക്ഷേപ പരാമർശങ്ങളും ചിലർ നടത്തി. ഇത്തരം അധിക്ഷേപങ്ങളും പാർഥിവ് പട്ടേൽ എക്സ് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യുന്നുണ്ട്. കടുത്ത മറുപടികളാണ് പാർഥിവ് പട്ടേൽ ഇതിനു നൽകുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലും ബാറ്റിങ്ങിൽ തിളങ്ങാൻ ഗ്ലെൻ മാക്സ്‍വെല്ലിനു സാധിച്ചിരുന്നില്ല. മൂന്നു പന്തുകൾ നേരിട്ട താരം നാലു റണ്‍സെടുത്തു പുറത്തായി. തൊട്ടുപിന്നാലെയായിരുന്നു പട്ടേലിന്റെ പ്രതികരണം.

ADVERTISEMENT

ഐപിഎൽ ട്രോഫിയുമായി നിൽക്കുന്ന ചിത്രവും പാർഥിവ് പട്ടേൽ എക്സ് പ്ലാറ്റ്ഫോമിൽ ഇട്ടിട്ടുണ്ട്. ഐപിഎൽ കിരീടം ഇതുവരെ നേടാൻ സാധിക്കാത്ത ടീമാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനു വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് പാർഥിവ് പട്ടേൽ. ഡെക്കാൻ ചാർജേഴ്സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പർ കിങ്സ്, കൊച്ചി ടസ്കേഴ്സ് കേരള ടീമുകളിലും പാർഥിവ് പട്ടേൽ കളിച്ചിട്ടുണ്ട്.

English Summary:

Ex-India Star Body-Shamed For Calling Glenn Maxwell "Over-Rated"