ലഹോർ ∙ ഈ വർഷത്തെ പുരുഷ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായാൽ പാക്കിസ്ഥാൻ ടീമംഗങ്ങൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ വീതം (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാൻ ടീമംഗങ്ങളെ സന്ദർശിച്ചശേഷം പിസിബി ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ ∙ ഈ വർഷത്തെ പുരുഷ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായാൽ പാക്കിസ്ഥാൻ ടീമംഗങ്ങൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ വീതം (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാൻ ടീമംഗങ്ങളെ സന്ദർശിച്ചശേഷം പിസിബി ചെയർമാൻ മുഹസിൻ നഖ്‌വിയാണ് പ്രഖ്യാപനം നടത്തിയത്.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായി പാക്ക് ടീം പുറപ്പെടുന്നതിനു മുൻപായിരുന്നു പിസിബി ചെയർമാന്റെ സന്ദർശനം. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാനും. ജൂൺ ആറിന് യുഎസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.

ADVERTISEMENT

ഇന്ത്യൻ ടീമിനെ മുൻപ് പരിശീലിപ്പിച്ചിട്ടുള്ള ഗാരി കേഴ്സ്റ്റണാണ് ലോകകപ്പിന് പാക്കിസ്ഥാൻ ടീമിനെ ഒരുക്കുന്നത്. ഇന്ത്യയിൽ ഐപിഎല്ലിന്റെ തിരക്കുകളിലാണ് ഗാരി കേഴ്സ്റ്റൻ. ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സംഘത്തിലുള്ള കേഴ്സ്റ്റൻ, ഐപിഎല്ലിനു ശേഷം പാക്കിസ്ഥാൻ ടീമിനൊപ്പം ചേരും. ബാബർ അസമിന്റെ ക്യാപ്റ്റൻസിക്കു കീഴിലാണ് പാക്കിസ്ഥാൻ ലോകകപ്പ് കളിക്കാൻ ഇറങ്ങുന്നത്.

English Summary:

PCB to reward each player with USD 100,000 if team wins World Cup