കേരളത്തിൽ ഇപ്പോൾ ഹീറ്റ് വേവ് (ഉഷ്ണതരംഗം) ആണെങ്കിൽ ഐപിഎൽ ക്രിക്കറ്റിൽ ഇത് ഹിറ്റ് വേവിന്റെ കാലമാണ്. ബാറ്റർമാർ നിറഞ്ഞാടിയ ഐപിഎൽ ആദ്യ പകുതിയിൽ രാജ്യാന്തര ക്രിക്കറ്റിലെ സ്റ്റാർ ബോളർമാർക്ക് ഉൾപ്പെടെ പൊള്ളലേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

287

ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ (3ന് 287) സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത് ഈ സീസണിൽ. ഈ സീസണിൽതന്നെ മുംബൈ ഇന്ത്യൻസിനെതിരെ 3ന് 277 എന്ന ടോട്ടലും ഹൈദരാബാദ് നേടിയിരുന്നു.

ADVERTISEMENT

549

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് പിറന്ന മത്സരം ഈ സീസണിൽ. ഹൈദരാബാദ്– ബെംഗളൂരു മത്സരത്തിൽ ഇരു ടീമുകളും ചേർന്നു നേടിയത് 549 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടിയപ്പോൾ ബെംഗളൂരു 7ന് 262 റൺസ് നേടി.

42

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം സിക്സറുകൾ പിറന്ന മത്സരം ഈ സീസണിലായിരുന്നു. 42 സിക്സുകളാണ് കൊൽക്കത്ത– പഞ്ചാബ് മത്സരത്തിൽ പിറന്നത്.

ADVERTISEMENT

262

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിനും ഇത്തവണ ഐപിഎൽ വേദിയായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 262 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് മറികടന്നു.

73

ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന താരമായി ഗുജറാത്ത് ടൈറ്റൻസിന്റെ മോഹിത് ശർമ. ഡൽഹിക്കെതിരായ മത്സരത്തിൽ 4 ഓവറിൽ വിക്കറ്റില്ലാതെ 73 റൺസാണ് മോഹിത് വഴങ്ങിയത്.

ADVERTISEMENT

200 ക്ലബ്

ഈ സീസണിലെ ആദ്യ 54 മത്സരങ്ങളിൽ 32 തവണയാണ് ടീം ടോട്ടൽ 200 കടന്നത്. ഐപിഎലിലെ 17 സീസണുകളിലായി ഇതുവരെ 10 തവണയാണ് ടീം ടോട്ടൽ 250നു 
മുകളിൽ പോയത്. അതിൽ 8 എണ്ണവും ഈ സീസണിലായിരുന്നു.

∙ഐപിഎലിലെ ഉയർന്ന ടീം സ്കോർ
(ടീം എതിർ ടീം ടോട്ടൽ വർഷം)

ഹൈദരാബാദ് ബെംഗളൂരു 3ന് 287 2024

ഹൈദരാബാദ് മുംബൈ 3ന് 277 2024

കൊൽക്കത്ത ഡൽഹി 7ന് 272 2024

ഹൈദരാബാദ് ഡൽഹി 7ന് 266 2024

ബെംഗളൂരു പുണെ 5ന് 263 2013

മിന്നും കോലി

സീസണിൽ ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ അവകാശി വിരാട് കോലി 11 മത്സരങ്ങളിൽ നിന്നു നേടിയത് 542 റൺസ്. 17 സീസണുകളിൽ 10 തവണയും കോലി 400നു മുകളിൽ റൺസ് നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഏക താരമാണ് കോലി. ഐപിഎലിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരിൽ മുന്നിലുള്ള കോലി 248 മത്സരങ്ങളിൽ നിന്ന് 51.8 ശരാശരിയിൽ 7805 റൺസ് നേടിയിട്ടുണ്ട്.

കോലിയുടെ ഐപിഎൽ പ്രകടനം (വർഷം, റണ്‍സ്)

English Summary:

IPL hit wave