ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായി യുഎസിനെതിരെ കളിക്കാനിറങ്ങിയ ബംഗ്ലദേശിന് അപ്രതീക്ഷിത തിരിച്ചടി. ഒന്നാം ട്വന്റി20യിൽ അഞ്ച് വിക്കറ്റിനാണ് യുഎസ് വിജയിച്ചത്. ടെക്സസിലെ പ്രെയ്റി വ്യൂവിൽ നടന്ന ആദ്യ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണു നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായി യുഎസിനെതിരെ കളിക്കാനിറങ്ങിയ ബംഗ്ലദേശിന് അപ്രതീക്ഷിത തിരിച്ചടി. ഒന്നാം ട്വന്റി20യിൽ അഞ്ച് വിക്കറ്റിനാണ് യുഎസ് വിജയിച്ചത്. ടെക്സസിലെ പ്രെയ്റി വ്യൂവിൽ നടന്ന ആദ്യ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മൂന്നു പന്തുകൾ ബാക്കി നിൽക്കെ യുഎസ് വിജയ റണ്‍സ് കുറിക്കുകയായിരുന്നു.

അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിന് വെസ്റ്റിൻഡീസിനൊപ്പം യുഎസും ആതിഥേയത്വം വഹിക്കുന്നുണ്ട്. യുഎസ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഇന്ത്യൻ വംശജരാണ്. പ്രധാന താരങ്ങളെല്ലാം ബംഗ്ലദേശിനായി കളിക്കാനിറങ്ങിയെങ്കിലും യുഎസിനെതിരെ തോൽക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനായി തൗഹിദ് ഹൃദോയ് അർധ സെഞ്ചറി നേടി. 47 പന്തുകളിൽ 58 റൺസാണു താരം നേടിയത്.

ADVERTISEMENT

22 പന്തിൽ 31 റണ്‍സെടുത്തു മഹ്മൂദുല്ലയും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ മധ്യനിരയിൽ കോറി ആൻഡേഴ്സനും (25 പന്തിൽ 34), ഹർമീത് സിങ്ങും (13 പന്തിൽ 33) കൈകോർത്തതോടെയാണ് യുഎസ് കരുത്താര്‍ജിച്ചത്. ന്യൂസീലൻഡ് മുൻ താരമായ കോറി ആൻഡേഴ്സൻ, ടീമില്‍ അവസരം കുറഞ്ഞതോടെയാണ് യുഎസിലേക്കു മാറിയത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത കളി വ്യാഴാഴ്ച നടക്കും.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിലാണ് യുഎസ് കളിക്കുന്നത്. ജൂൺ രണ്ടിന് കാന‍ഡയ്ക്കെതിരെയാണ് യുഎസിന്റെ ആദ്യ മത്സരം. ജൂൺ 12ന് രാത്രി എട്ടു മണിക്കാണ് ഇന്ത്യ– യുഎസ് മത്സരം.

English Summary:

USA beat Bangladesh in Twenty20 match