മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാൻ സാധ്യത. ഗൗതം ഗംഭീറിന് ഇന്ത്യൻ പരിശീലകനാകാൻ താൽപര്യമുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററായ ഗൗതം ഗംഭീർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാൻ സാധ്യത. ഗൗതം ഗംഭീറിന് ഇന്ത്യൻ പരിശീലകനാകാൻ താൽപര്യമുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററായ ഗൗതം ഗംഭീർ, ടീം ഉടമ ഷാറുഖ് ഖാനുമായി ഇക്കാര്യം സംസാരിച്ചതായും വിവരമുണ്ട്. ഓസ്ട്രേലിയക്കാരായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ എന്നിവർ ഇന്ത്യയെ പരിശീലിപ്പിക്കാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.

എന്നാൽ ഓസ്ട്രേലിയന്‍ പരിശീലകരെ പരിഗണിക്കുന്നില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിനെ അടുത്തറിയുന്ന ആളെയാണ് പരിശീലകനായി ആവശ്യമെന്നും ബിസിസിഐ സെക്രട്ടറി പ്രതികരിച്ചിരുന്നു. ‘ ദേശീയ ടീം പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ താരങ്ങളെ ആരെയും ബിസിസിഐ സമീപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് നല്ല ബോധ്യമുള്ള ആളെയാണ് ഈ തസ്തികയിലേക്ക് ആവശ്യം’– ജയ് ഷാ പറഞ്ഞു.

ADVERTISEMENT

ജയ് ഷാ ഉദ്ദേശിച്ച ‘ഇന്ത്യൻ ക്രിക്കറ്റിനെ അടുത്തറിയുന്ന ആൾ’ ഗംഭീർ തന്നെയാണെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ഗംഭീറോ ജയ് ഷായോ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കു തയാറായിട്ടില്ല. ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായാണ് ഗംഭീർ ഇപ്പോൾ പ്രവർത്തിക്കുന്നത്. നേരത്തേ ലക്നൗ സൂപ്പർ ജയന്റ്സിന്റെയും മെന്ററായിരുന്നു. അതേസമയം പ്രധാന ടീമുകളുടെയൊന്നും പരിശീലകനായി ഗംഭീർ ജോലി ചെയ്തിട്ടില്ല.

ട്വന്റി20 ലോകകപ്പിനു ശേഷം നിലവിലെ ഇന്ത്യന്‍ പരിശീലകനായ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. തുടരാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ബിസിസിഐയുടെ അന്വേഷണം പുരോഗമിക്കുന്നത്. ബിസിസിഐ വിദേശപരിശീലകരെ തേടുന്നതായി നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

English Summary:

Gambhir as Indian team coach, Jay Shah's clarification biggest hint