മുംബൈ∙ വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയാതെ ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും സെർബിയൻ നടിയുമായ നടാഷ സ്റ്റാൻകോവിച്ച്. സുഹൃത്തും ജിം ട്രെയിനറുമായ അലക്സാണ്ടര്‍ അലെക്സിയോടൊപ്പം നടന്നുപോകുന്ന നടാഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയാതെ ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും സെർബിയൻ നടിയുമായ നടാഷ സ്റ്റാൻകോവിച്ച്. സുഹൃത്തും ജിം ട്രെയിനറുമായ അലക്സാണ്ടര്‍ അലെക്സിയോടൊപ്പം നടന്നുപോകുന്ന നടാഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. വിവാഹ മോചനത്തെക്കുറിച്ചു ചോദ്യം ഉയര്‍ന്നപ്പോൾ, നടാഷ പ്രതികരിക്കാൻ തയാറായില്ല. ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അലക്സാണ്ടറിനൊപ്പം നടന്നുപോകുകയായിരുന്നു.

അലക്സാണ്ടറും ബോളിവുഡ് നടി ദിഷ പടാണിയും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അലക്സാണ്ടര്‍ അലെക്സി സെർബിയൻ പൗരനാണ്. കഴിഞ്ഞ ദിവസമാണ് ഹാർദിക് പാണ്ഡ്യയും നടാഷയും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. ഇൻസ്റ്റഗ്രാമിൽനിന്ന് നടാഷ ഹാർദിക് പാണ്ഡ്യയുടെ പേരു നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ADVERTISEMENT

അതേസമയം പാണ്ഡ്യയോ, നടാഷയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎല്ലിനു ശേഷം ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണു പാണ്ഡ്യ. ലോകകപ്പിനായി യുഎസിലേക്കു പോയ ആദ്യ ഇന്ത്യൻ സംഘത്തിൽ പാണ്ഡ്യ ഉണ്ടായിരുന്നില്ല. 2020 മേയിലായിരുന്നു പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്.

കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ഇരുവർക്കും ഒരു മകനുണ്ട്. പിന്നീട് 2023 ഫെബ്രുവരിയിൽ വിഹാഹച്ചടങ്ങുകൾ വീണ്ടും നടത്തി. ഇരുവരുടേയും കുടുംബങ്ങളും സുഹൃത്തുക്കളുമായി വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകൾ നടത്തിയത്.

English Summary:

Natasa Stankovic Spotted With Disha Patani's Rumoured Boy Friend Amid Hardik Pandya Divorce Rumours