സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിലെ നിർണായക പോരാട്ടത്തിൽ കേരളം ഇന്നു സർവീസസിനെ നേരിടും. ജയിച്ചാൽ മാത്രം പോരാ, തെലങ്കാന - പുതുച്ചേരി മത്സരഫലത്തെക്കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനൽ റൗണ്ട് സാധ്യത. | Santhosh Trophy 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിലെ നിർണായക പോരാട്ടത്തിൽ കേരളം ഇന്നു സർവീസസിനെ നേരിടും. ജയിച്ചാൽ മാത്രം പോരാ, തെലങ്കാന - പുതുച്ചേരി മത്സരഫലത്തെക്കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനൽ റൗണ്ട് സാധ്യത. ഇന്നലെ നടന്ന മൽസരത്തിൽ തമിഴ്നാടുമായി സമനില പാലിച്ചതോടെ കർണാടക ദക്ഷിണമേഖലയിൽ നിന്നു ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടുന്ന ആദ്യ ടീം ആയി. 

നെയ്‍‌വേലി∙ പുതുച്ചേരി കനിഞ്ഞാൽ മാത്രം കേരളത്തിനു സാധ്യത. അവസാന ഗ്രൂപ്പ് മൽസരങ്ങൾ ഇന്നു നടക്കുമ്പോൾ കേരളം, സർവീസസ്, തെലങ്കാന ടീമുകൾ ഫൈനൽ റൗണ്ട് പ്രതീക്ഷയിൽ. ഗ്രൂപ്പിൽ നിന്നു പുതുച്ചേരി മാത്രമാണു പുറത്തായ ടീം. രാവിലെ നടക്കുന്ന തെലങ്കാന - പുതുച്ചേരി മൽസരം പൂർത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും. തെലങ്കാന ജയിച്ചാൽ നിലവിലെ ചാംപ്യന്മാരായ കേരളം ഫൈനൽ റൗണ്ട് കാണാതെ പുറത്താകും. പുതുച്ചേരി ജയിക്കുകയോ, കളി സമനിലയിൽ ആവുകയോ ചെയ്താൽ കേരളത്തിനു മുന്നിൽ പ്രതീക്ഷയുടെ വഴി തെളിയും. രാവിലെ 9നു തെലങ്കാന - പുതുച്ചേരി മൽസരം. കേരളം - സർവീസസ് പോരാട്ടം ഉച്ചയ്ക്കു 2:30 നും. 

ADVERTISEMENT

മലയാളിക്കരുത്തിൽ 

കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ കർണാടക എ ഗ്രൂപ്പിൽ നിന്നു ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടി. തമിഴ്നാടുമായുള്ള മൽസരം 1 - 1ന് അവസാനിച്ചതോടെയാണു കർണാടക ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിൽ കേരളത്തിനോടു സമനില വഴങ്ങിയാണു തമിഴ്നാട് പുറത്തായത്. കർണാടകയ്ക്കു വേണ്ടി തൃശൂർ സ്വദേശി എ.എസ്.ആഷിഖ് ഗോൾ നേടി. 3 മലയാളി താരങ്ങളെ ആദ്യ ഇലവനിൽ ഇറക്കിയാണു കർണാടക പോരിനിറങ്ങിയത്. കോഴിക്കോട് സ്വദേശികളായ ലിയോൺ അഗസ്റ്റിൻ, പി.പി.ഷഫീൽ എന്നിവരാണു ആഷിഖിനെ കൂടാതെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.

ADVERTISEMENT

∙ ടൂർണമെന്റിലെ 2 ഗ്രൂപ്പുകളിലും കൂടി ഗോളടിക്കാത്ത 2 ടീമുകൾ മാത്രം. പുതുച്ചേരിയും കേരളവും. 2 കളികളിലും കൂടി കേരളം നഷ്ടപ്പെടുത്തിയ അവസരങ്ങൾ ഒരു പിടിയുണ്ട്. തെലങ്കാന - പുതുച്ചേരി മൽസരം സമനിലയാവുകയാണെങ്കിൽ കേരളത്തിനു ജയിച്ചാൽ മാത്രം പോരാ, മികച്ച ഗോൾ ശരാശരി കൂടി വേണം.