രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ കൗൺസിൽ അംഗമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുൽ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ പരമാധികാര സമിതിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണു പ്രഫുൽ പട്ടേൽ. 4 വർഷമാണ് കാലാവധി. ക്വാലലംപുർ ∙ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ നാഴികക്കല്ല്. പ്രഫുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ കൗൺസിൽ അംഗമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുൽ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ പരമാധികാര സമിതിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണു പ്രഫുൽ പട്ടേൽ. 4 വർഷമാണ് കാലാവധി.  

ക്വാലലംപുർ  ∙ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ നാഴികക്കല്ല്. പ്രഫുൽ പട്ടേൽ ഫിഫ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എഐഎഫ്എഫ് സീനിയർ വൈസ് പ്രസിഡന്റ് സുബ്രത ദത്ത മാധ്യമങ്ങളോടു പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരാൾ ഫിഫയുടെ പരമാധികാര സമിതിയിൽ എത്തുന്നത്.

ADVERTISEMENT

മലേഷ്യൻ തലസ്ഥാനത്തു നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) കോൺഗ്രസ് യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ആകെ 46ൽ 38 വോട്ടുകൾ പട്ടേൽ നേടി. എഎഫ്സി പ്രസിഡന്റായി ഷെയ്ക്ക് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ (ഖത്തർ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എഎഫ്സി പ്രസിഡന്റ്, പട്ടേൽ ഉൾപ്പെടെ 5 അംഗങ്ങൾ, ഒരു വനിതാ പ്രതിനിധി എന്നിവരാണ് ഏഷ്യയിൽനിന്ന് ഫിഫ കൗൺസിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ. 

∙ എന്താണു ഫിഫ കൗൺസിൽ?

ADVERTISEMENT

ഫിഫയുടെ പരമാധികാര സമിതിയാണ് ഫിഫ കൗ‍ൺസിൽ. ഫിഫ പ്രസിഡന്റ്, 8 വൈസ് പ്രസിഡന്റുമാർ, മെംബർ അസോസിയേഷനുകളിൽനിന്ന് തിരഞ്ഞെടുത്ത് അയയ്ക്കുന്ന 28 അംഗങ്ങൾ എന്നിവരാണ് ഫിഫ കൗൺസിലിൽ ഉള്ളത്.  തീരുമാനങ്ങളെടുക്കുന്നതിനും നടപ്പാക്കുന്നതിനുമായുള്ള പ്രത്യേക സമിതിയാണിത്. തെക്കേ അമേരിക്ക (5), ഏഷ്യ (7), യൂറോപ്പ് (9), ആഫ്രിക്ക (7), ഉത്തരമധ്യ അമേരിക്ക (5), ഓഷ്യാനിയ (3) എന്നിങ്ങനെയാണ് ഓരോ ഭൂഖണ്ഡങ്ങളിലെയും അസോസിയേഷനുകളിൽനിന്നുള്ള അംഗങ്ങളുടെ എണ്ണം. ഇവർക്കൊപ്പം ഫിഫ പ്രസിഡന്റ് കൂടിയാകുമ്പോൾ ഫിഫ കൗൺസിൽ അംഗസംഖ്യ പൂർണമാകും.