ലില്ലെ ∙ കിരീടാഘോഷത്തിനു തയാറെടുത്തു നിന്ന പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ ഞെട്ടിക്കുന്ന തോൽവി. രണ്ടാം സ്ഥാനത്തുള്ള ലില്ലെയാണ് പാരിസ് ക്ലബിനെ 5–1നു മുക്കിയത്. സെൽഫ് ഗോളും ചുവപ്പു കാർഡുമായി പിഎസ്ജിക്ക് തൊട്ടതെല്ലാം പിഴച്ച മൽസരമായി ഇത്. തോമസ് മ്യൂനിയറുടെ സെൽഫ് ഗോളാണ് ആദ്യ പകുതിയിൽ ലില്ലെയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലില്ലെ ∙ കിരീടാഘോഷത്തിനു തയാറെടുത്തു നിന്ന പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ ഞെട്ടിക്കുന്ന തോൽവി. രണ്ടാം സ്ഥാനത്തുള്ള ലില്ലെയാണ് പാരിസ് ക്ലബിനെ 5–1നു മുക്കിയത്. സെൽഫ് ഗോളും ചുവപ്പു കാർഡുമായി പിഎസ്ജിക്ക് തൊട്ടതെല്ലാം പിഴച്ച മൽസരമായി ഇത്. തോമസ് മ്യൂനിയറുടെ സെൽഫ് ഗോളാണ് ആദ്യ പകുതിയിൽ ലില്ലെയ്ക്കു ലീഡ് സമ്മാനിച്ചത്.

യുവാൻ ബെർണറ്റ് പിഎസ്‌ജിക്കു സമനില നൽകി; പിന്നാലെ ചുവപ്പു കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. ആനുകൂല്യം മുതലെടുത്ത ലില്ലെ രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൂടി നേടി. നിക്കോളാസ് പെപ്പെ, ജൊനാതൻ ബാംബ, ഗബ്രിയേൽ മഗൽഹേസ്, ജോസെ ഫോണ്ട എന്നിവരായിരുന്നു സ്കോറർമാർ. ആറു കളികളിൽ ശേഷിക്കെ ഇപ്പോഴും 17 പോയിന്റ് മുന്നിലാണ് പിഎസ്ജി. 

ADVERTISEMENT

∙ ആർസനലിനു ജയം, നാലാമത്

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വാറ്റ്ഫഡിനെതിരെ 1–0 ജയത്തോടെ ആർസനൽ വീണ്ടും നാലാം സ്ഥാനത്തേക്കു കയറി. ബാക്ക്പാസ് കുറേനേരം വച്ചു താമസിപ്പിച്ച വാറ്റ്ഫഡ് ഗോൾകീപ്പർ ബെൻ ഫോസ്റ്റർ ഓടിയെത്തിയ പിയെറി എമെറിക് ഔബെമെയാങിനു മുന്നിൽ പതറി. പന്ത് ഔബെമെയാങിന്റെ കാലിൽ തട്ടി വലയിലേക്കു പോയി. 

ADVERTISEMENT

∙ മഡ്രിഡിനു സമനില

ലെഗാനെസ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ലെഗാനെസിനെതിരെ റയൽ മഡ്രിഡിനു സമനില (1–1). 45–ാം മിനിറ്റിൽ ജോനാതൻ സിൽവയുടെ ഗോളിൽ ലെഗാനെസാണ് മുന്നിലെത്തിയത്. കരിം ബെൻസേമ റയലിന്റെ സമനില ഗോൾ നേടി. 

ADVERTISEMENT

∙ കൗലിബാലി ഡബിൾ; നാപ്പോളിക്കു ജയം 

മിലാൻ ∙ സെനഗൽ താരം കൗലിദൗ കൗലിബാലിയുടെ ഇരട്ടഗോളിൽ ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ നാപ്പോളി 3–1ന് ചിയെവോയെ തോൽപ്പിച്ചു. നാപ്പോളിയുടെ ജയം തിരിച്ചടിയായത് യുവെന്റസിനാണ്. കിരീടം ഉറപ്പിക്കാൻ യുവെയ്ക്ക് ഇനിയും കാത്തിരിക്കണം. ചിയെവോ ഇതോടെ തരംതാഴ്ത്തപ്പെടുകയും ചെയ്തു. സെരി എയിൽ തുടർച്ചയായ എട്ടാം കിരീടമാണ് യുവെ ലക്ഷ്യമിടുന്നത്.

English Summary: Football Latest News