പോർട്ടോ∙ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഹാട്രിക് നേട്ടവുമായി ആഘോഷിച്ച സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ പ്രഥമ യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ. ആവേശം വാനോളമുയർന്ന സെമിപോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്. 25, 88, 90

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോർട്ടോ∙ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഹാട്രിക് നേട്ടവുമായി ആഘോഷിച്ച സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ പ്രഥമ യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ. ആവേശം വാനോളമുയർന്ന സെമിപോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്. 25, 88, 90 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. സ്വിറ്റ്സർലൻഡിന്റെ ആശ്വാസഗോൾ പെനൽറ്റിയിൽനിന്ന് റിക്കാർഡോ റോഡ്രിഗസ് (57) നേടി.

ആദ്യപകുതിയിൽ പോർച്ചുഗൽ ഒരു ഗോളിനു മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ടതോടെ ഇരു ടീമും ഒപ്പത്തിനൊപ്പം. കൂടുതൽ ഗോളുകൾ പിറക്കാതെ പോയതോടെ മൽസരം അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന രണ്ടു മിനിറ്റിൽ ഇരട്ടഗോൾ നേട്ടത്തിലൂടെ റൊണാൾഡോ ഹാട്രിക് പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് – ഹോളണ്ട് രണ്ടാം സെമിഫൈനൽ വിജയികളുമായാണ് പോർച്ചുഗലിന്റെ കിരീടപ്പോരാട്ടം. ജൂൺ ഒൻപതിന് പോർച്ചുഗലിലെ പോർട്ടോയിലാണ് ഫൈനൽ.

ADVERTISEMENT

യൂറോപ്യൻ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരങ്ങൾക്ക് സംഘടിത രൂപം നൽകി യുവേഫ ഈ വർഷം മുതൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റാണ് നേഷൻസ് ലീഗ്. എ,ബി,സി,ഡി എന്നിങ്ങനെ നാലു ലീഗുകളിലായി നടന്ന ചാംപ്യൻഷിപ്പിൽ യൂറോപ്പിലെ 55 ദേശീയ ടീമുകളാണ് മൽസരിച്ചത്.

∙ ഗോളുകൾ വന്ന വഴി

ADVERTISEMENT

പോർച്ചുഗൽ ഒന്നാം ഗോൾ: ഇരുടീമും ആദ്യ ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ മൽസരത്തിന്റെ 25–ാം മിനിറ്റിൽ പോർച്ചുഗൽ ലീഡെടുക്കുന്നു. ബോക്സിനു വെളിയിൽനിന്നും ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിന്റെ പിറവി. കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി പായിച്ച ഷോട്ട് പോസ്റ്റിനു സമീപം താഴ്ന്ന് വലയിൽ കയറുമ്പോൾ സ്വിസ് ഗോൾകീപ്പർ സോമർ സ്ഥാനം തെറ്റിനിൽക്കുകയായിരുന്നു. സ്കോർ 1–0

സ്വിറ്റ്സർലൻഡ് സമനില ഗോൾ: ലീഡ് വർധിപ്പിക്കാൻ പോർച്ചുഗലും സമനില ഗോൾ ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡും പൊരുതുന്നതിനിടെ കളത്തിൽ ‘പെനൽറ്റി നാടകം’. ആദ്യം പോർച്ചുഗലിന് അനുകൂലമായി വിധിച്ച പെനൽറ്റി ‘വാർ’ പരിശോധനയ്ക്കൊടുവിൽ റഫറി സ്വിറ്റ്സർലൻഡിനു നൽകുന്നു. കിക്കെടുത്ത റിക്കാർഡോ റോഡ്രിഗസ് അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–1

ADVERTISEMENT

പോർച്ചുഗൽ രണ്ടാം ഗോൾ: മൽസരം അധികസമയത്തേക്കെന്ന് ഉറപ്പിച്ച് പരിശീലകർ തന്ത്രങ്ങൾ മെനയുന്നതിനിടെ റൊണാൾഡോയുടെ അവതാരം. സ്വിസ് പകുതിയിലേക്കെത്തിയ ലോങ് ബോൾ പിടിച്ചെടുത്ത് ബെർണാഡോ സിൽവയുടെ പാസ്. ഇതു പിടിച്ചെടുത്ത് 12 വാര അകലെനിന്നും റൊണാൾഡോയുടെ തകർപ്പൻ ഫിനിഷിങ്. സ്വിസ് ഗോൾകീപ്പറിനു മറുപടിയില്ല. സ്കോർ 2–1

പോർച്ചുഗൽ മൂന്നാം ഗോൾ: സ്വിസ്പ്പടയെ പൂട്ടിക്കെട്ടി രണ്ടു മിനിറ്റിനുള്ളിൽ റൊണാൾഡോയുടെ ഹാട്രിക് ഗോൾ. ഇക്കുറി ഗോൺസാലോ ഗ്വിഡെസിൽനിന്നും പിടിച്ചെടുത്ത പന്ത് സ്വിസ് ഗോൾകീപ്പറെ കബളിപ്പിച്ച് റൊണാൾഡോ പോസ്റ്റിലേക്ക് അയയ്ക്കുന്നു. സ്കോർ 3–1.

English Summary: Christiano Ronaldo hat-trick sends Portugal to final of UEFA Natioans League 2019