ബാങ്കോക്ക്∙ കിങ്‍സ് കപ്പ് ഫുട്ബോളില്‍ കരീബിയന്‍ രാജ്യമായ കുറസാവോയ്ക്കെതിരെ ഇന്ത്യയ്ക്ക് 3–1ന്റെ തോൽവി. ബോനവാൻസ്യ (16), എൽസൻ ഹോയ് (18), ബകൂന (33) എന്നിവരാണ്

ബാങ്കോക്ക്∙ കിങ്‍സ് കപ്പ് ഫുട്ബോളില്‍ കരീബിയന്‍ രാജ്യമായ കുറസാവോയ്ക്കെതിരെ ഇന്ത്യയ്ക്ക് 3–1ന്റെ തോൽവി. ബോനവാൻസ്യ (16), എൽസൻ ഹോയ് (18), ബകൂന (33) എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കോക്ക്∙ പുതിയ പരിശീലകനു കീഴിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കിങ്‍സ് കപ്പ് ഫുട്ബോളില്‍ തോൽവിയോടെ തുടക്കം. കരീബിയന്‍ രാജ്യമായ കുറസാവോയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ബോനവാൻസ്യ (16), എൽസൻ ഹോയ് (18), ബകൂന (33) എന്നിവരാണ് കുറസാവോയുടെ ഗോള്‍ സ്കോറര്‍മാർ. 31–ാം മിനിറ്റില്‍ സുനില്‍ ഛേത്രി പെനല്‍റ്റിയിലൂടെ ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടി.

ആദ്യ പകുതിയിലാണ് മൽസരത്തിലെ നാല് ഗോളുകളും പിറന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദിനെ ബോക്സിനുള്ളിൽവച്ച് കുറസാവോ ഡിഫന്‍ഡർ ഫൗൾ ചെയ്തതിനാണ് ഇന്ത്യയ്ക്ക് പെനൽറ്റി അനുവദിച്ചത്. സീനിയർ ടീമില്‍ ആദ്യ മൽസരം കളിക്കുന്ന സഹൽ മികച്ച പ്രകടനമാണു മധ്യനിരയില്‍ കാഴ്ച വച്ചത്. ഗോളവസരങ്ങൾ മുതലെടുക്കാൻ ഇന്ത്യൻ മുന്നേറ്റത്തിനു സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

ADVERTISEMENT

ക്രൊയേഷ്യൻ പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ചിനു കീഴിൽ ഇന്ത്യയുടെ ആദ്യ മൽസരമായിരുന്നു ഇത്. ടൂർണമെന്റിലെ മൂന്നാം സ്ഥാനത്തിനായി ശനിയാഴ്ച ഇന്ത്യ വീണ്ടും മൽസരത്തിനിറങ്ങും. തായ്‍ലന്‍ഡ്– വിയറ്റ്നാം ഏറ്റുമുട്ടലിൽ പരാജയപ്പെടുന്നവരാണ് ഇന്ത്യയുടെ എതിരാളികൾ.

English Summary: India Vs Curacao, Kings Cup Football Match Report