സാവോ പോളോ∙ ലോകകപ്പ് ഫുട്ബോൾ കിരീടം കൈവിട്ടതിന്റെ ക്ഷീണം കോപ്പ അമേരിക്കയിൽ തീർക്കാനൊരുങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പർതാരം നെയ്മർ പരുക്കേറ്റു പുറത്ത്. കോപ്പ അമേരിക്കയ്ക്കു മുന്നോടിയായി ഖത്തറിനെതിരായ സൗഹൃദ മൽസരത്തിനിടെയാണ് ഇരുപത്തിയേഴുകാരനായ നെയ്മറിനു വീണ്ടും പരുക്കേറ്റത്. ഫ്രഞ്ച് ലീഗിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാവോ പോളോ∙ ലോകകപ്പ് ഫുട്ബോൾ കിരീടം കൈവിട്ടതിന്റെ ക്ഷീണം കോപ്പ അമേരിക്കയിൽ തീർക്കാനൊരുങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പർതാരം നെയ്മർ പരുക്കേറ്റു പുറത്ത്. കോപ്പ അമേരിക്കയ്ക്കു മുന്നോടിയായി ഖത്തറിനെതിരായ സൗഹൃദ മൽസരത്തിനിടെയാണ് ഇരുപത്തിയേഴുകാരനായ നെയ്മറിനു വീണ്ടും പരുക്കേറ്റത്. ഫ്രഞ്ച് ലീഗിൽ പാരിസ് സെന്റ് ജർമന്റെ താരമായ നെയ്മറിനു പരുക്കുമൂലം കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മൽസരങ്ങളും നഷ്ടമായിരുന്നു. ഇതിൽനിന്നെല്ലാം മുക്തനായി കോപ്പ അമേരിക്കയ്ക്ക് തയാറെടുക്കവെയാണ് വീണ്ടും പരുക്കു വില്ലനായെത്തിയത്.

മൽസരത്തിനിടെ പരുക്കറ്റു വീണ നെയ്മർ കണ്ണീരോടെയാണ് കളം വിട്ടത്. വിശദ പരിശോധനയിൽ താരത്തിന്റെ വലതു കാൽക്കുഴയിലെ ലിഗ്‍മെന്റിനു പൊട്ടലുണ്ടെന്നു സ്ഥിരീകരിച്ചതായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. താരത്തിന്റെ പകരക്കാരനെ ഉടൻ തിരഞ്ഞെടുക്കുമെന്നും അറിയിപ്പിലുണ്ട്.

ADVERTISEMENT

ഖത്തറിനെതിരായ സൗഹൃദ മൽസരത്തിന്റെ 21–ാം മിനിറ്റിലാണ് എതിര്‍താരത്തിന്റെ ടാക്ലിങ്ങിൽ നെയ്മറിനു പരുക്കേറ്റത്. തുടർന്ന് കണ്ണീരോടെയാണ് താരം കളംവിട്ടത്. മൽസരം ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചിരുന്നു. റിച്ചാർലിസൻ, ഗബ്രിയേൽ ജീസസ് എന്നിവരാണ് ബ്രസീലിനായി ഗോൾനേടിയത്. 2016ലെ കോപ്പ അമേരിക്കയിൽ ഗ്രൂപ്പു ഘട്ടം കടക്കാനാകാതെ ഇടറിവീണ ബ്രസീലിന്, സ്വന്തം നാട്ടിൽ നടക്കുന്ന ഈ വർഷത്തെ ടൂർണമെന്റ് അഭിമാനപ്പോരാട്ടമാണ്. ഇതിനിെടയാണ് സൂപ്പർതാരം പരുക്കേറ്റ് പുറത്തായത്.

∙ കഷ്ടകാലം, നെയ്മർ!

ADVERTISEMENT

പരുക്കും വിവാദങ്ങളും വിടാതെ പിന്തുടർന്ന നെയ്മറിനും ഇതു നല്ല കാലമല്ല. കഴിഞ്ഞ സീസണിൽ പരുക്കുമൂലം ഒട്ടേറെ മൽസരങ്ങൾ നഷ്ടമായ നെയ്മറിനെതിരെ, കഴിഞ്ഞ ദിവസം മാനഭംഗ ആരോപണവും ഉയർന്നിരുന്നു. കഴിഞ്ഞ മാസം പാരിസിലെ ഹോട്ടലിൽവച്ച് താരം മാനഭംഗപ്പെടുത്തിയെന്ന് ബ്രസീലി‍ൽനിന്നുള്ള യുവതിയാണ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യം നിഷേധിച്ച നെയ്മർ, ഇരുവരും തമ്മിൽ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പുറത്തുവിട്ടാണ് പ്രതികരിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പരാതിക്കാരിയായ യുവതി ആരോപണം സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരുന്നു. സംഭവം രാജ്യാന്തര തലത്തിൽതന്നെ ചർച്ചയായതിനു പിന്നാലെയാണ് പരുക്കുമൂലം താരം ടീമിനു പുറത്തായത്. ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്ന നെയ്മറിനെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ തൽസ്ഥാനത്തുനിന്നു നീക്കിയ ബ്രസീൽ പരിശീലകൻ ടിറ്റെ, പിഎസ്ജിയിൽ സഹതാരമായ ഡാനി ആൽവ്‌സിനെയാണ് ഇക്കുറി നായകസ്ഥാനം ഏൽപ്പിച്ചത്. ഇതിനല്ലാം പുറമെ മാച്ച് ഒഫീഷ്യൽസിനോടു തട്ടിക്കയറിയതിനും ആരാധകനെ മർദ്ദിച്ചതിനും നെയ്മർ അച്ചടക്ക നടപടിക്കും വിധേയനായിരുന്നു.

ADVERTISEMENT

English Summary: Neymar to miss Copa America after suffering ankle injury