ലണ്ടൻ ∙ ഇംഗ്ലണ്ട് വീണ്ടും ഫുട്ബോൾ ആവേശത്തിലേക്ക്! ഇന്ത്യൻ സമയം രാത്രി 12:30നു നടക്കുന്ന ലിവർപൂൾ– നോർവിച്ച് സിറ്റി മത്സരത്തോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണു പന്തുരുളും. ഞായറാഴ്ചത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്– ചെൽസി മത്സരമാണ് ആദ്യവാരത്തിലെ സൂപ്പർ പോരാട്ടം. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലണ്ട് വീണ്ടും ഫുട്ബോൾ ആവേശത്തിലേക്ക്! ഇന്ത്യൻ സമയം രാത്രി 12:30നു നടക്കുന്ന ലിവർപൂൾ– നോർവിച്ച് സിറ്റി മത്സരത്തോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണു പന്തുരുളും. ഞായറാഴ്ചത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്– ചെൽസി മത്സരമാണ് ആദ്യവാരത്തിലെ സൂപ്പർ പോരാട്ടം. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നാളെ നടക്കുന്ന മത്സരത്തോടെ, നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും സീസണു തുടക്കം കുറിക്കും.

രണ്ടാം ഡിവിഷൻ ലീഗ് ജേതാക്കളായി പ്രീമിയർ ലീഗിനു യോഗ്യത നേടിയ നോർവിച്ച് സിറ്റിക്ക് ഇന്നു കടുത്ത പരീക്ഷണമാണു കാത്തിരിക്കുന്നത്. യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിനെ, അവരുടെ സ്വന്തം തട്ടകമായ ആൻഫീൽഡിലാണു നോർവിച്ചിനു നേരിടേണ്ടത്. കഴിഞ്ഞ 40 ലീഗ് മത്സരങ്ങളിൽ ലിവർപൂൾ ഇവിടെ തോറ്റിട്ടില്ല.

ADVERTISEMENT

മൂന്നു പതിറ്റാണ്ടിനു ശേഷം ലിവർപൂളിനെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ജേതാക്കളാക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന പരിശീലകൻ യൂർഗൻ ക്ലോപ്പിന് ഇന്ന് ജയത്തിൽ കുറഞ്ഞ ഫലത്തെക്കുറിച്ചു ചിന്തിക്കുക പോലും അസാധ്യമാണ്. ടീമിന്റെ നിലവിലെ പ്രകടനത്തിൽ സന്തുഷ്ടനായ പരിശീലകൻ ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ, പുതിയ താരങ്ങൾക്കായി വമ്പൻ തുക മുടക്കിയിട്ടുമില്ല.

English Summary: English Premier League 2019-20 Season Begins Soon