ബിൽബാവോ (സ്പെയിൻ)∙ സ്പാനിഷ് ലാ ലിഗയിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ബാർസിലോനയ്ക്ക് ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. സീസണിലെ ഉദ്ഘാടന മൽസരത്തിൽ താരതമ്യേന ദുർബലരായ അത്‍ലറ്റിക് ബിൽബാവോയാണ് ബാർസയ്ക്ക് അപ്രതീക്ഷിത തോൽവി സമ്മാനിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബിൽബാവോയുടെ ജയം. ഗോൾരഹിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിൽബാവോ (സ്പെയിൻ)∙ സ്പാനിഷ് ലാ ലിഗയിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ബാർസിലോനയ്ക്ക് ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. സീസണിലെ ഉദ്ഘാടന മൽസരത്തിൽ താരതമ്യേന ദുർബലരായ അത്‍ലറ്റിക് ബിൽബാവോയാണ് ബാർസയ്ക്ക് അപ്രതീക്ഷിത തോൽവി സമ്മാനിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബിൽബാവോയുടെ ജയം. ഗോൾരഹിത സമനിലയിലേക്കെന്ന് ഉറപ്പിച്ച മൽസരത്തിന്റെ 89–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുപ്പത്തെട്ടുകാരൻ താരം അരിറ്റ്സ് അഡൂറിസാണ് ബിൽബാവോയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.

മൽസരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെയാണ് ഉഗ്രനൊരു ബൈസിക്കിൾ കിക്കിലൂടെ അഡൂറിസ് വിജയഗോൾ നേടിയത്. 88–ാം മിനിറ്റിൽ മാത്രം കളത്തിലിറങ്ങിയ അഡൂറിസ്, മറ്റൊരു സ്പാനിഷ് താരം കാപ്പ റോഡ്രിഗസിന്റെ ഉജ്വലമായൊരു ക്രോസ് ബൈസിക്കിൾ കിക്കിലൂടെ വലയിലേക്കയയ്ക്കുമ്പോൾ ബാർസ ഗോൾകീപ്പർ ആന്ദ്രെ ടെർസ്റ്റീഗൻ നിരായുധനായി. 20 വർഷം പിന്നിടുന്ന കരിയറിന് ഈ സീസണോടെ വിരാമമിടുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ച അഡൂറിസ്, 2013നുശേഷം ബാർസയ്ക്കെതിരെ അത്‍ലറ്റിക് ബിൽബാവോ നേടുന്ന ആദ്യ വിജയത്തിന്റെ മുഖ്യശിൽപിയുമായി.

ADVERTISEMENT

കാൽക്കുഴയ്ക്കേറ്റ പരുക്കിനെ തുടർന്ന് സൂപ്പർതാരം ലയണൽ മെസ്സി പുറത്തിരുന്ന മൽസരത്തിൽ, ലൂയിസ് സ്വാരസും പുത്തൻ താരം അന്റോയിൻ ഗ്രീസ്മനും ഉൾപ്പെടെയുള്ളവരെ ബാർസ കളത്തിലിറങ്ങിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. സ്വാരസ് മൽസരത്തിനിടെ പരുക്കേറ്റ് തിരിച്ചുകയറുകയും ചെയ്തു. ഗ്രീസ്മനു പുറമെ ചാംപ്യൻസ് ലീഗിലെ വിസ്മയ പ്രകടനത്തിനു പിന്നാലെ ടീമിലെത്തിച്ച അയാക്സിന്റെ ഡച്ച് താരം ഫ്രാങ്കി ഡി ജോങ്ങും ബാർസയ്ക്കായി ലീഗ് അരങ്ങേറ്റം കുറിച്ചു. മൽസരത്തിൽ ലൂയിസ് സ്വാരസ്, ഫാബീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ പോസ്റ്റിൽത്തട്ടി തെറിച്ചതും ബാർസയ്ക്കു വിനയായി.

അതേസമയം, ബാർസിലോനയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ ബയൺ മ്യൂണിച്ചിലേക്കു പോകുമെന്ന് ഏറെക്കുറെ ഉറപ്പായ ബ്രസീലിയൻ താരം ഫിലിപ്പെ കുടീഞ്ഞോയും കളത്തിലിറങ്ങിയില്ല.

ADVERTISEMENT

∙ നെയ്മറിനെ ആവശ്യപ്പെട്ട് ആരാധകർ

സീസണിലെ ആദ്യ മൽസരത്തിൽ ബാർസ തോറ്റതോടെ ബ്രസീലിയൻ താരം നെയ്മറിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ടീം മാനേജ്മെന്റ് ആക്കം കൂട്ടും. മൽസരത്തിനായി ബിൽബാവോയിലെ ഹോട്ടലിലെത്തിയ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യുവിനെ ‘നെയ്മർ, നെയ്മർ, നെയ്മർ’ എന്നാർത്തുവിളിച്ചാണ് ആരാധകർ വരവേറ്റത്.

ADVERTISEMENT

മൽസരത്തിനുശേഷവും ഗാലറിയിൽ നെയ്മറിന്റെ പേര് ആവർത്തിച്ച് മുഴങ്ങി. ഫിലിപ്പെ കുടീഞ്ഞോ ടീം വിടുന്ന സാഹചര്യത്തിൽ ബാർസ ആക്രമണനിരയ്ക്ക് മൂർച്ച കൂട്ടാൻ െനയ്മറിനെ തിരികെ കൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം.

English Summary:  Match report: Athletic Bilbao 1-0 Barcelona