മിലാൻ∙ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിന് ഫിഫ നൽകുന്ന ‘ദ് ബെസ്റ്റ്’ പുരസ്കാരം ഇക്കുറി നേടിയത് ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സിയായിരിക്കാം. ഫിഫ പുരസ്കാരവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഉടനീളം നാം കണ്ടതും മെസ്സിയെ ആയിരിക്കാം. പുരസ്കാര വേദിയിൽ പക്ഷേ താരമായത് മറ്റൊരാളാണ്. മികച്ച വനിതാ

മിലാൻ∙ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിന് ഫിഫ നൽകുന്ന ‘ദ് ബെസ്റ്റ്’ പുരസ്കാരം ഇക്കുറി നേടിയത് ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സിയായിരിക്കാം. ഫിഫ പുരസ്കാരവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഉടനീളം നാം കണ്ടതും മെസ്സിയെ ആയിരിക്കാം. പുരസ്കാര വേദിയിൽ പക്ഷേ താരമായത് മറ്റൊരാളാണ്. മികച്ച വനിതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ∙ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിന് ഫിഫ നൽകുന്ന ‘ദ് ബെസ്റ്റ്’ പുരസ്കാരം ഇക്കുറി നേടിയത് ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സിയായിരിക്കാം. ഫിഫ പുരസ്കാരവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഉടനീളം നാം കണ്ടതും മെസ്സിയെ ആയിരിക്കാം. പുരസ്കാര വേദിയിൽ പക്ഷേ താരമായത് മറ്റൊരാളാണ്. മികച്ച വനിതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ∙ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിന് ഫിഫ നൽകുന്ന ‘ദ് ബെസ്റ്റ്’ പുരസ്കാരം ഇക്കുറി നേടിയത് ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സിയായിരിക്കാം. ഫിഫ പുരസ്കാരവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഉടനീളം നാം കണ്ടതും മെസ്സിയെ ആയിരിക്കാം. പുരസ്കാര വേദിയിൽ പക്ഷേ താരമായത് മറ്റൊരാളാണ്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയ അമേരിക്കക്കാരി മെഗാൻ റപീനോ. നിലപാടുകളിലെ കണിശതകൊണ്ട് മുൻപുതന്നെ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള മെഗാൻ, പുരസ്കാര വേദിയിലും താരമായത് അതേ നിലപാടുകളുടെ പേരിലാണ്.

അമേരിക്കൻ ടീമിൽ തന്റെ സഹതാരമായ അലക്സ് മോർഗൻ, ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസ് എന്നിവരെ പിന്തള്ളിയാണ് മുപ്പത്തിനാലുകാരിയായ മെഗാൻ ഇക്കുറി മികച്ച വനിതാ താരമായത്. ആകെ വോട്ടിന്റെ 46 ശതമാനം മെഗാൻ നേടിയപ്പോൾ മോർഗന് 42 ശതമാനം വോട്ടും ബ്രോണ്‍സിന് 29 ശതമാനം വോട്ടും ലഭിച്ചു. പുരസ്കാരം സ്വീകരിച്ചശേഷം നടത്തിയ അഞ്ചു മിനിറ്റിൽ താഴെയുള്ള പ്രസംഗത്തിൽ, ഫുട്ബോൾ ലോകത്തെ വ്യത്യസ്തങ്ങളായ വിവേചനങ്ങൾക്കെതിരെ അവർ ശബ്ദമുയർത്തി. ലയണൽ മെസ്സി ഉൾപ്പെടെ വേദിയിൽ സന്നിഹിതരായിരുന്നവെല്ലാം മെഗാന്റെ വാക്കുകൾക്ക് ചെവികൊടുത്തു.

ADVERTISEMENT

ഫുട്ബോളിൽ പുരുഷ–വനിതാ ടീമുകൾ തമ്മിലുള്ള വിവേചനത്തിനെതിരെയും എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങൾക്കായും ശബ്ദമുയർത്തി ശ്രദ്ധേയയായ മെഗാൻ, ഇക്കുറി ഫുട്ബോൾ ലോകത്തെ വർണവെറിക്കെതിരെയും ശബ്ദിച്ചു. നിറത്തിന്റെ പേരിൽ തുടർച്ചയായി പരിഹസിക്കപ്പെടുന്ന മാഞ്ചസ്റ്റർ സിറ്റിയുെട ഇംഗ്ലിഷ് താരം റഹിം സ്റ്റെർലിങ്, നിറത്തിന്റെ പേരിൽ കാണികൾ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ച നാപ്പോളിയുടെ സെനഗൽ താരം കാലിഡോ കൗളിബാലി എന്നിവരെ പ്രത്യേകം സ്മരിച്ചുകൊണ്ടാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയിൽനിന്ന് മെഗാൻ പുരസ്കാരം സ്വീകരിച്ചത്.

ഫുട്ബോൾ മൈതാനത്ത് പ്രവേശിച്ചതിന്റെ പേരിൽ ശിക്ഷാനടപടി ഭയന്ന് തീകൊളുത്തി മരിച്ച, പിന്നീട് ബ്ലൂഗേൾ എന്ന പേരിൽ പ്രശസ്തയായ ഇറാനിയൻ പെൺകുട്ടി സഹർ ഖൊഡയാരി, സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച മിന്നെസോട്ട ക്ലബ് താരം കോളിൻ മാർട്ടിൻ എന്നിവരും തന്നെ പ്രചോദിപ്പിക്കുന്നവരാണെന്ന് വ്യക്തമാക്കിയാണ് മെഗാൻ വിപ്ലവകരമായ നന്ദി പ്രസംഗം നടത്തിയത്. പുരുഷ താരങ്ങളുടെ പുരസ്കാര പ്രഖ്യാപനത്തിനൊപ്പം തന്നെ വനിതാ താരങ്ങളുടെ പുരസ്കാരവും പ്രഖ്യാപിക്കുന്നത് ശ്രദ്ധേയമായ മാറ്റമാണെന്ന് മെഗാൻ നിരീക്ഷിച്ചു. മുൻപ് വനിതാ താരങ്ങൾക്ക് ഇത്തരം പുരസ്കാര വേദികളിൽ സ്ഥാനം പോലുമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

∙ മെഗാന്റെ പ്രസംഗത്തിൽനിന്ന്

നമ്മൾ ശരിക്കും മാറ്റം ആഗ്രഹിക്കുന്നെങ്കിൽ റഹിം സ്റ്റെർലിങ്ങും കാലിഡോ കൗളിബാലിയും വർണ്ണവെറിക്കെതിരെ കാണിക്കുന്ന അതേ വീറോടെ അവരുടെ പോരാട്ടത്തിൽ അണിചേരണം. എൽജിബിടി സമൂഹത്തിനെതിരായ വിവേചനത്തിനെതിരെ ആ സമൂഹത്തിൽ അംഗങ്ങളല്ലാത്തവരും ശബ്ദമുയർത്തണം. പുരുഷതാരങ്ങൾക്ക് കിട്ടുന്നത്ര പ്രതിഫലം വനിതകൾക്ക് നൽകാത്തതും വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് താരതമ്യേന ചെറിയ തുക മാത്രം ചെലവഴിക്കുന്നതും എല്ലാവരും ചോദ്യം ചെയ്യണം. അങ്ങനെയെങ്കിൽ അതാകും മറ്റെന്തിനേക്കാളും എന്നെ പ്രചോദിപ്പിക്കുക.

ADVERTISEMENT

ഇവിടെ കൂടിയിട്ടുള്ളവരോട് ഞാനൊന്നു പറയട്ടെ. ലോകത്തെ മറ്റേതൊരു കായികയിനത്തേക്കാളും മികച്ച അവസരങ്ങൾ ഫുട്ബോളിലുണ്ട്. പ്രഫഷനൽ ഫുട്ബോൾ താരങ്ങളെന്ന നിലയിൽ നാം സാമ്പത്തികമായും വിജയിച്ചവരാണ്. നമുക്കു മുന്നിൽ ഒട്ടേറെ അവസരങ്ങളുണ്ട്. ഈ നേട്ടങ്ങളും ആനുകൂല്യങ്ങളും മറ്റുള്ളവർക്കായും പങ്കുവയ്‌ക്കാൻ നിങ്ങൾ തയാറാകുമോ? അവരെ കൈപിടിച്ചുകയറ്റാൻ നിങ്ങൾക്കാകുമോ? ഈ മനോഹരമായ കളിയിലൂടെ നമ്മുടെ ലോകത്തെ കൂടുതൽ മികച്ചതാക്കാൻ സാധിക്കുമോ?

നിങ്ങളെന്ന ഹൃദയം കൊണ്ടാണ് ഗ്രഹിച്ചതെന്നാണ് എന്റെ വിശ്വാസം. മറ്റുള്ളവർക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുക. നമ്മൾ ഒത്തുകൂടിയിരിക്കുന്ന ഈ മുറിക്ക് അസാമാന്യ കരുത്തുണ്ട്.

∙ ആരാണ് മെഗാൻ റപിനോ?

ഏതാനും മാസങ്ങൾക്കു മുൻപ് ഫ്രാൻസിൽ നടന്ന വനിതാ ലോകകപ്പിൽ ആറു ഗോളും മൂന്ന് അസിസ്റ്റുമായി ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് റപീനോ. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതും റപീനോ തന്നെ. റപീനോ പക്ഷേ വാർത്തകളിലെ പ്രിയതാരമായത് ഇതുകൊണ്ടു മാത്രമല്ല, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളോട് സധൈര്യം കലഹിച്ച അമേരിക്കക്കാരി എന്ന നിലയിലാണ്. ട്വിറ്ററിലൂടെ ആരംഭിച്ച വാക്‌യുദ്ധത്തിൽ അന്തിമവിജയം നേടിയത് മേഗൻ തന്നെ. കലാശപ്പോരാട്ടത്തിൽ ഹോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അമേരിക്ക കിരീടം ചൂടുമ്പോൾ, ഒരു ഗോൾ നേടി പോരാട്ടം നയിച്ചത് മേഗനായിരുന്നു.

ADVERTISEMENT

സത്യത്തിൽ എന്താണ് മേഗനും ട്രംപിനും ഇടയിലുള്ള പ്രശ്നം? യുഎസ് ടീമിലെ സൂപ്പർ താരമായ മെഗാൻ റപീനോ ലോകകപ്പിനിടെ പറഞ്ഞ ഒരു കാര്യമാണ് എല്ലാറ്റിന്റെയും തുടക്കം. ടീം ജേതാക്കളായ ശേഷം വൈറ്റ്ഹൗസിലേക്കു ക്ഷണം കിട്ടിയാലും ആ നശിച്ച സ്ഥലത്തേക്കു താൻ പോകില്ല എന്നായിരുന്നു റപീനോയുടെ പ്രതികരണം. പതിവു പോലെ ട്രംപ് ട്വിറ്ററിലൂടെ തന്നെ തിരിച്ചടിച്ചു. ‘റപീനോ മഹത്തായ ഈ രാജ്യത്തെ ബഹുമാനിക്കാൻ പഠിക്കണം. ആദ്യം നന്നായി കളിക്കൂ, എന്നിട്ടാകാം വാചകമടി..’ എന്നായിരുന്നു ട്വീറ്റ്.

ഗോൾ നേടിയ മെഗാന്‍ റെപീനോയുടെ ആഹ്ലാദം

കളിക്കളത്തിലാണ് റപീനോ അതിനു മറുപടി പറഞ്ഞത്. പ്രീ–ക്വാർട്ടറിൽ സ്പെയിനെതിരെ ഇരട്ടഗോൾ. ഫൈനലിൽ ഹോളണ്ടിനെതിരെയും ഗോൾ നേടിയ റപീനോ ടോപ് സ്കോറർമാരിൽ ഒരാളാവുകയും ചെയ്തു.

English Summary: Megan Rapinoe praises Raheem Sterling, 'Blue Girl' in FIFA award speech